|    Jan 19 Thu, 2017 3:45 am
FLASH NEWS

അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ സൂക്ഷിക്കണം

Published : 24th September 2016 | Posted By: SMR

ഐഎസ്എല്ലിന്റെ മൂന്നാം സീസണില്‍ ഏറ്റവുമധികം കിരീടസാധ്യതയുള്ള ടീമുകളിലൊന്നാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത.
നിരവധി ലോകോത്തര താരങ്ങളുള്ള അത്‌ലറ്റികോ സ്‌പെയിനിലെ ഗ്ലാമര്‍ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിന്റെ സഹോദര ക്ലബ്ബ് കൂടിയാണ്. അത്‌ലറ്റികോയുടെ പെരുമ കാത്തുസൂക്ഷിക്കുന്ന പ്രകടനമാണ് അവര്‍ ഐഎസ്എല്ലില്‍ ഇതുവരെ കാഴ്ചവച്ചത്.
2014ലെ പ്രഥമ ഐഎസ്എ ല്ലില്‍ ചാംപ്യന്‍മാരായ അത്‌ല റ്റികോ കഴിഞ്ഞ തവണ സെമി ഫൈനലില്‍ ചെന്നൈയ്ന്‍ എഫ്‌സിയോട് തോല്‍ക്കുകയായിരുന്നു. ഇരുപാദങ്ങൡലുമായി 2-4നാണ് അത്‌ലറ്റികോ കീഴടങ്ങിയത്.
സ്പാനിഷ് കരുത്തില്‍ അത്‌ലറ്റികോ
അത്‌ലറ്റികോ മാഡ്രിഡിന്റെ ടീമായതിനാല്‍ തന്നെ സ്പാനിഷ് താരങ്ങള്‍ക്ക് കൊല്‍ക്കത്ത നിരയില്‍ പ്രാധാന്യമുണ്ട്. ആറു കളിക്കാരാണ് നിലവില്‍ അത്‌ലറ്റികോ ടീമിലുള്ളത്. ഡാനി മല്ലോ (ഗോള്‍കീപ്പര്‍), ടിരി, പാബ്ലോ ഗല്ലാര്‍ഡോ (ഡിഫന്റര്‍മാ ര്‍), ജാവി ലാറ, ബോര്‍യ ഫെര്‍ണാണ്ടസ്(മിഡ്ഫീല്‍ഡര്‍മാര്‍), യുവാന്‍ ബെലെന്‍കോസോ (സ്‌ട്രൈക്കര്‍) എന്നിവരാണ് അത്‌ലറ്റികോ നിരയിലെ സ്പാനിഷ് താരങ്ങള്‍.
കൂടാതെ ടീമിനെ പരിശീലിപ്പിക്കുന്നതും സ്പാനിഷ് വംശജനായ ജോസ് ഫ്രാന്‍സിസ്‌കോ മോളിനയാണ്. അസിസ്റ്റ ന്റ് കോച്ചുമാരിലൊരാളായ പാബ്ലോ അമോയും സ്‌പെയിന്‍ കാരന്‍ തന്നെ. കഴിഞ്ഞ സീസണില്‍ കരാര്‍ അവസാനിച്ച നാട്ടുകാരന്‍ കൂടിയായ കോച്ച് അന്റോണിയോ ലോപസ് ഹബാസിനു പകരമാണ് ഇത്തവണ മോളിനയെത്തിയത്.
മല്‍സരഗതി നിര്‍ണയിക്കാ ന്‍ കെല്‍പ്പുള്ള ഒരുപിടി താരങ്ങള്‍ അത്‌ലറ്റികോ ടീമിലുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹ്യൂമേട്ടനായിരുന്ന കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂം, യൂ റോ കപ്പിലും ലോകകപ്പിലുമെ ല്ലാം പോര്‍ച്ചുഗീസ് ടീമിനായി മിന്നിയ സ്‌ട്രൈക്കര്‍ ഹെല്‍ഡര്‍ പോസ്റ്റിഗ എന്നിവര്‍ കൂടി ചേരുന്നതോടെ അത്‌ലറ്റികോ എതിര്‍ ടീമുകളുടെ പേടിസ്വപ്‌നമായി മാറും.
മധനിരയില്‍ ഇന്ത്യന്‍ താരങ്ങളായ ലാല്‍റിന്‍ഡിക റാല്‍ റ്റെ, ജ്വല്‍ രാജ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരമായിരുന്ന സ്‌കോട്ടിഷ് മിഡ്ഫീല്‍ഡര്‍ സ്റ്റീഫന്‍ പിയേഴ്‌സന്‍ എന്നിവരുടെ സാന്നിധ്യവും ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കും.
ഹ്യൂം- പോസ്റ്റിഗ; എതിര്‍ ഗോളി വിറയ്ക്കും
ഐഎസ്എല്ലിലെ ഏറ്റവും മികച്ച ആക്രമണനിര അത്‌ലറ്റികോയുടേത് ആണെന്നതില്‍ സംശയമില്ല. ഇയാന്‍ ഹ്യൂമും ഹെല്‍ഡര്‍ പോസ്റ്റിഗയും നയിക്കുന്ന മുന്നേറ്റനിര ഇതിനകം എതിര്‍ ഗോള്‍കീപ്പറുടെ ഉറക്കം നഷ്ടപ്പെടുത്തിക്കഴിഞ്ഞു.
പോസ്റ്റിഗ തന്റെ പ്രതാപകാലത്തെ പ്രകടനത്തിന് അടുത്തെത്തിയിട്ടില്ലെങ്കിലും ഹ്യൂം കഴിഞ്ഞ രണ്ടു സീസണുകളി ലും മാസ്മരിക ഫോമിലാണ്. കഴിഞ്ഞ തവണ രണ്ടു ഹാട്രിക്കുകളടക്കം 11 ഗോളുകളാണ് ഹ്യൂം അത്‌ലറ്റികോയ്ക്കായി അടിച്ചെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക