|    Jan 24 Tue, 2017 10:56 pm
FLASH NEWS

അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി, ഭൂമിയില്‍ വിശുദ്ധക്ക് വിമര്‍ശനം

Published : 11th September 2016 | Posted By: G.A.G

o-abdullahഅക്ഷരത്തെറ്റുകള്‍/ ഒ അബ്ദുല്ല


 

ദര്‍ തെരേസയെ ഫ്രാന്‍സിസ് പോള്‍ മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും മുമ്പ് തന്നെ ലോകമനസാക്ഷിയെ കീഴടക്കിയ അപൂര്‍വരില്‍ അപൂര്‍വയായ മഹിളാരത്‌നമായി മദറിനെ ലോകം അംഗീകരിച്ചിരിക്കുന്നു. എന്നാല്‍ അവരെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ പറയുന്ന ന്യായങ്ങള്‍ ഒട്ടും യുക്തിഭദ്രമല്ല. ഇക്കാര്യം ദര്‍ശന ടിവിയിലെ സ്ഥിരം കോളത്തില്‍ നേരത്തേ വിശദീകരിച്ചിട്ടുണ്ട്.
രണ്ടു അദ്ഭുതകൃത്യങ്ങള്‍ ഒരാളില്‍ നിന്നു സംഭവിച്ചാലാണത്രെ ആ ആള്‍ വിശുദ്ധനോ വിശുദ്ധയോ ആയിത്തീരുക. ഒരു പ്രവൃത്തി അമാനുഷികമായ അദ്ഭുത കൃത്യമാണന്ന് തീരുമാനിക്കാന്‍ യുക്തിഭദ്രമായ ശാസ്ത്രീയമാര്‍ഗങ്ങളില്ല. ഇതും ഞാന്‍ നേരത്തെ വിശദീകരിച്ചിട്ടുണ്ട്.
മദറിന്റെ ചിത്രത്തില്‍ നിന്നു പ്രസരിച്ച പ്രകാശം തന്റെ വയറ്റിലെ അര്‍ബുദ രോഗം സുഖപ്പെടുത്തി എന്ന കൊല്‍ക്കത്തക്കാരി സ്ത്രീയുടെ അവകാശവാദം വെറുംതോന്നലാണ്. അവരുടെ മുഴ ടിബി കൊണ്ടുണ്ടായതാണെന്നും അതിനവര്‍ മരുന്നുകഴിച്ചിരുന്നുവെന്നും പറയുന്നത്് ശ്രീമതിയുടെ ഭര്‍ത്താവും ചികില്‍സി്ച്ച ഡോക്ടറും. മുടന്തനായ ഒരാള്‍ കര്‍ത്താവിനെ നിരന്തരം വിളിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ അയാള്‍ എഴുന്നേറ്റു ഓടി മുതലായ പുരോഹിതജല്‍പനം കണക്കെയുളള അസംബന്ധം.
യൂറോപ്പ് ആധുനികവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ നെറുകെയിലാണെങ്കിലും അന്ധവിശ്വാസത്തിന്റെ  കാര്യത്തില്‍ പാതാളത്തിന്റെ പടുകുഴിയിലുമാണ്. അല്ലെങ്കിലും ഒരാള്‍ ദൈവപ്രീതിക്കിരയായി വിശുദ്ധയായിത്തീര്‍ന്നു എന്നു പ്രഖ്യാപിക്കുവാന്‍ ആര്‍ക്കാണ് അവകാശം? ദൈവം ആ വക രഹസ്യങ്ങള്‍ കൈമാറുന്ന ഏജന്‍സികള്‍ ഏതാണ് ? അതിലും വലിയ മണ്ടത്തരമാണ് മേലില്‍ മരിച്ച മദറിനെ വിളിച്ചു പ്രാര്‍ത്ഥിക്കാമെന്ന പ്രഖ്യാപനം. മരിച്ച ആളെങ്ങിനെയാണ് വിളികേള്‍ക്കുന്നത്. വിളികേള്‍ക്കുവാനും വിളിക്കുത്തരം നല്‍കാനും ഒരിക്കലും മരിക്കാത്ത ദൈവത്തിനേ കഴിയൂ. ലോകം ഒന്നായി ഈ മണ്ടത്തരം കേട്ടു കയ്യടിച്ചു എന്നു കാണുമ്പോള്‍ കരയാനാണ് തോന്നുന്നത്. വിശുദ്ധരില്‍ വിശുദ്ധനായ യേശുക്രിസ്തു തന്റെ അനുയായികള്‍ കാട്ടിക്കൂട്ടുന്ന ഈ വേലത്തരങ്ങള്‍ കേട്ടാല്‍ എങ്ങനെയായിരിക്കുമാവോ പ്രതികരിക്കുക. ബ്രാവോകാഡ്ജു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,347 times, 4 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക