|    Sep 19 Wed, 2018 4:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അത്യാസന്നനിലയിലായ രോഗികളെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി

Published : 19th August 2018 | Posted By: kasim kzm

കോട്ടയം: രൂക്ഷമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കോഴഞ്ചേരി സ്വകാര്യാശുപത്രിക്കുള്ളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞ രോഗികളെ കോട്ടയത്തെ ആശുപത്രിയിലെത്തിച്ചു.
എയര്‍ ലിഫ്റ്റ് വഴിയാണ് അത്യാസന്ന നിലയിലായ രോഗികളെ കോട്ടയത്തെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറിനും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായ രോഗം ബാധിച്ച് കോഴഞ്ചേരി സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന കോഴഞ്ചേരി കാട്ടൂര്‍ സ്വദേശി ജനാര്‍ധനന്‍ നായര്‍ (63), ഇലവുംതിട്ട സ്വദേശി ജഗതീഷ് വിജയന്‍ (30), അടൂര്‍ സ്വദേശിനി സാറാമ്മ വര്‍ഗീസ് (69), പാമ്പാടി ജസ്റ്റിന്‍ ജേക്കബ് (22), കോന്നി സ്വദേശികളായ രാജേന്ദ്രന്‍ (58), മുകുന്ദന്‍നായര്‍ (78) എന്നിവരെയാണ് എയര്‍ ലിഫ്റ്റ് വഴി കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചത്.
വെള്ളിയാഴ്ച നാലുമണിക്കാണ് കോഴഞ്ചേരിയില്‍ നിന്നും ഇതുസംബന്ധിച്ച അറിയിപ്പ് കോട്ടയത്തിന് ലഭിച്ചത്. ഉടന്‍തന്നെ ജില്ലാ ഭരണകൂടം ഇടപെട്ട് പോലിസ് ഗ്രൗണ്ട് സജ്ജീകരിക്കുകയും തീവ്രപരിചരണ വിഭാഗങ്ങളും ആംബുലന്‍സുകളും ആശുപത്രി അധികൃതര്‍ ക്രമീകരിക്കുകയും ചെയ്തു. വൈകീട്ട് അഞ്ചുമണിയോടെ രോഗികളെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ കോട്ടയത്തെത്തി. നാഗമ്പടം എസ്എച്ച് ആശുപത്രിയിലെത്തിച്ച രോഗികള്‍ക്ക് ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ ആലിസ് മണിയങ്ങാട്, ഡോ. ബിബിന്‍ മാത്യു, ഡോ. അനീസ് മുസ്തഫ, ഡോ. കുര്യന്‍ സേവ്യര്‍, ഡോ. ബിന്‍സി എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ചികില്‍സ നല്‍കിവരികയാണ്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss