|    Feb 27 Mon, 2017 1:05 am
FLASH NEWS

അത്തിപ്പൊറ്റ പുതിയ പാലം നിര്‍മാണം പുരോഗമിക്കുന്നു

Published : 21st November 2016 | Posted By: SMR

ആലത്തൂര്‍: ആലത്തൂര്‍  ലക്കിടി പാതയില്‍ ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള അത്തിപ്പൊറ്റ പുതിയ പാലം പണി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. തൂണുകളുടെ അടിത്തറയ്ക്കുള്ള കുഴിയില്‍ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. മുകളിലേക്കുള്ള തൂണുകളുടെ നിര്‍മാണം പകുതിയോളം പൂര്‍ത്തിയായി. 80 മീറ്റര്‍ നീളവും 11.50 മീറ്റര്‍ വീതിയും ഇരുവശത്തും 1.75 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉണ്ടാവും. എട്ട് കോടി രൂപയാണ് പദ്ധതിക്കായി  കണക്കാക്കിയിരിക്കുന്നത്. 16 മാസമാണ് നിര്‍മാണത്തിന് അനുവദിച്ച സമയം. എന്നാല്‍ പരമാവധി ആറ് മാസത്തിനകം പണി പൂര്‍ത്തിയാക്കാനാണ് കരാറുകാരുടെ ശ്രമം.പഴയ പാലം പൊളിച്ചതോടെയുണ്ടായ ഗതാഗതപ്രശ്‌നത്തിന് പരിഹാരമായി പുഴയിലൂടെ  തുറന്ന താല്‍ക്കാലിക പാത പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ആശ്വാസമായി. ആലത്തൂരില്‍ നിന്ന് അത്തിപ്പൊറ്റ മാങ്ങോട്ടുകാവ്, തരൂര്‍, പഴമ്പാലക്കോട്,ചൂലനൂര്‍ മയില്‍ സങ്കേതം, തിരുവില്വാമല, കുത്താമ്പുളളി, ലക്കിടി, ഒറ്റപ്പാലം ഭാഗത്തേക്കുള്ള പ്രധാന പാത എന്നിവ കടന്നു പോകുന്നത് അത്തിപ്പൊറ്റ പാലത്തിലൂടെയാണ്. ഈ പ്രാധാന്യം കണക്കിലെടുത്താണ് 45 ഓളം സ്വാകര്യ ബസ്സുടമകളും അഞ്ചോളം ക്രഷര്‍ ഉടമകളും ചേര്‍ന്ന് താല്‍ക്കാലിക പാത ആസൂത്രണം ചെയ്തത്. പട്ടാമ്പിയിലെ ജെപി കണ്‍സ്ട്രക്ഷനാണ് പുതിയപാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day