|    Jul 21 Fri, 2017 12:15 pm
FLASH NEWS

അത്തിപ്പൊറ്റ പാലം പൊളിച്ചു തുടങ്ങി; വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

Published : 15th October 2016 | Posted By: Abbasali tf

ആലത്തൂര്‍:അത്തിപ്പൊറ്റ പാലം പൊളിച്ചു തുടങ്ങിയതോടെ ദുരിതത്തിലായത് കാവശ്ശേരിയിലെ വിദ്യാര്‍ഥികള്‍ .കാവശ്ശേരി കെസിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സ്വകാര്യ പാരലല്‍ കോളജിലും പഠിക്കുന്ന തോലനൂര്‍, കുത്തന്നൂര്‍ ,തോണിപ്പാടം, അത്തിപ്പൊറ്റ സെന്റര്‍ ,നെച്ചൂര്‍, കോഴിക്കാട് ,തരൂര്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പരയ്ക്കാട്ട് കാവ് വടക്കേ നടയില്‍ ബസ്സിറങ്ങിയ ശേഷം രണ്ട് കിലോമീറ്റര്‍ നടന്നു വേണം സ്‌കൂളിലും കോളജിലുമെത്താന്‍.വടക്കേനടയില്‍ വിദ്യാര്‍ഥികള്‍ക്ക് ബസ് കയറാന്‍  നില്‍ക്കാന്‍ സ്ഥല പരിമിതിയുമുണ്ട്. ഇന്നലെ രാവിലെ മുതലാണ് അത്തിപ്പൊറ്റ പഴയ പാലം പുനരുദ്ധാരണത്തിനായി പൊളിച്ചു തുടങ്ങിയത്.ഏകദേശം മുഴുവന്‍ ഭാഗവും മേല്‍ഭാഗം പൊളിച്ചു കഴിഞ്ഞു.ഇനി ഇടയിലുള്ള തൂണുകള്‍ മാത്രമേ പൊളിക്കാന്‍ ബാക്കിയുള്ളൂ. വിദ്യാര്‍ഥികളുടെ യാത്രാദുരിതം പരിഹരിക്കാന്‍ തിരുവില്വാമല ,ഒറ്റപ്പാലം വഴി പോകുന്ന ബസ്സുകള്‍ കാവശ്ശേരി, തോണിക്കടവ്, പാറയ്ക്കല്‍ പറമ്പ് വഴി തിരിച്ചുവിടണമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക