|    Feb 24 Fri, 2017 4:34 pm
FLASH NEWS

അത്തിപ്പൊറ്റ പാലം; നിര്‍മാണം ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍

Published : 22nd October 2016 | Posted By: SMR

ആലത്തൂര്‍:അത്തിപ്പൊറ്റ പാലം നിര്‍മാണം ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍. ആറു പതിറ്റാണ്ടായി ഗായത്രി പുഴയ്ക്ക്  കുറുകെയുണ്ടായിരുന്ന ഒറ്റവരി ഗതാഗത സംവിധാനമുള്ള പാലമാണ് ഇപ്പോള്‍ പൂര്‍ണമായും പൊളിച്ചത്. പാലം പൊളിച്ചതിനാല്‍ ഗതാഗതം തിരിച്ചു വിട്ടതോടെ യാത്രക്കാര്‍ ദുരിതത്തിലാണ്. വിദ്യാര്‍ഥികളാണ് യാത്രാ ദുരിതം കൂടുതലായി അനുഭവിക്കേണ്ടി വരുന്നത്. കാവശ്ശേരി കെസിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പഴമ്പാലക്കോട് എസ്എംഎംഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലത്തൂര്‍, പഴയന്നൂര്‍, തിരുവില്വാമല എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ ,കോളജുകള്‍ എന്നിവയുടെ ബസ്സുകള്‍ ദീര്‍ഘദൂരം യാത്ര ചെയ്താണ് ഇപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നത്. പരയ്ക്കാട്ടുകാവിനും കഴനി ചുങ്കത്തിനുമിടയില്‍ ഇപ്പോള്‍ ബസ്സുകള്‍ കുറവാണ്. ഉള്ളവയിലാണെങ്കില്‍ പടിയില്‍ തൂങ്ങിയും യാത്രക്കാരുണ്ട്. തോണിപ്പാടം വഴി തിരിച്ചുവിട്ട വണ്ടികള്‍ ഇവിടെ നിന്ന് യാത്രക്കാരെയെടുക്കാന്‍ പാടില്ലെന്നാണ് നിയമം.എന്നാല്‍ ഇതല്ല സ്ഥിതി.ഇതോടെ ഇതുവഴി നിലവിലുണ്ടായിരുന്ന ലോക്കല്‍ ബസ്സുകള്‍ക്ക് ആളില്ലാതായി. നഷ്ടം സഹിച്ച് സര്‍വീസ് തുടരാനാവില്ലെന്ന നിലപാടിലാണിവര്‍. അതിനിടെ അത്തിപ്പൊറ്റ ശ്മശാന വളവിലോ പഴയ പാലത്തിന് സമീപത്തോ ബദല്‍ പാത വേണമെന്ന നിര്‍ദേശമായി.ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അപ്രായോഗികമാണെന്ന് കരാറുകാര്‍ പറഞ്ഞു. ബദല്‍ പാത നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടു നല്‍കണം. മാത്രമല്ല  പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ചട്ടമനുസരിച്ച്  സ്ഥലം ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ കഴിയില്ല. നിലവിലുള്ള സ്ഥലത്ത് മാത്രമേ നിര്‍മാണങ്ങള്‍ നടത്താന്‍ പാടുള്ളൂ.യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വികെഇബ്രാഹീം കുഞ്ഞാണ് നിര്‍മാണോദ്ഘാടനം നടത്തിയത്. എട്ട് കോടി രൂപയാണ് അടങ്കല്‍ തുക. ഏഴര മീറ്റര്‍ റോഡും ഇരുഭാഗത്തും നടപ്പാതയുള്‍പ്പടെ 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിക്കുന്നത്. മൂന്ന് സ്പാനുള്‍പ്പടെ അഞ്ച് പ്രധാന തൂണുകള്‍ പാലത്തില്‍ വരും. പട്ടാമ്പിയിലെ ജെപി കണ്‍സ്ട്രക്ഷനാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ആറു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി വിഷുവിനുള്ളില്‍ പാലം തുറന്നുകൊടുക്കുമെന്ന് കരാറുകാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക