|    Apr 26 Wed, 2017 11:33 am
FLASH NEWS

അത്തിപ്പൊറ്റ താല്‍ക്കാലിക ബദല്‍ റോഡിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന്

Published : 8th November 2016 | Posted By: SMR

ആലത്തൂര്‍: അത്തിപ്പൊറ്റ പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച താല്‍ക്കാലിക ബദല്‍ റോഡിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് താലൂക്ക് വികസന സമിതി പൊതുമരാമത്ത് നിരത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടു. ശക്തമായ മഴ, അമിതഭാരം കയറ്റുന്ന ടോറസ് ലോറികള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള ഉറപ്പ് പാലത്തിനുണ്ടെന്ന് ഉറപ്പു വരുത്തണം. ഭക്ഷ്യ സുരല റേഷന്‍ കാര്‍ഡ് മുന്‍ഗണനയിലെ അപാകത പരിഹരിക്കുക, വരള്‍ച്ചയ്ക്കു മുന്നേ കിണറുകളും കുളങ്ങളും നവീകരിക്കുക, കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിക്കാര്‍ക്ക് കൈവശഭൂമിക്ക് പട്ടയം നല്‍കുക എന്നീ ആവശ്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. മംഗലം പാലം തടയണയിലെ വെള്ളം സ്വകാര്യ വ്യക്തികള്‍ കച്ചവടത്തിന് ഉപയോഗിക്കുന്നത് തടയുക, വടക്കഞ്ചേരിയിലെ സിനിമാ തിയേറ്ററുകളില്‍ മദ്യപാനവും അനധികൃത ടിക്കറ്റ് വില്‍പ്പനയും സംഘര്‍ഷവും തടയുക എന്നീ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കി. വടക്കഞ്ചേരി ബിഎസ്എന്‍എല്‍ ഓഫിസ്, പുതുക്കോട് തെക്കേപ്പൊറ്റ കനാല്‍ ബണ്ട്, പഴമ്പാലക്കോട് പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്നും ആവശ്യമുയര്‍ന്നു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ഷേളി അധ്യക്ഷത വഹിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി മീനാകുമാരി, ലീലാ മാധവന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ റെജിമോന്‍, പി മനോജ് കുമാര്‍, ഇന്ദിര, മായ മുരളീധരന്‍, ഭാഗ്യലത, തഹസില്‍ദാര്‍ എം കെ അനില്‍കുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ പി എ വിഭൂഷണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി ജനാര്‍ദ്ദനന്‍, കെ ഖദീജ  സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day