|    Jan 20 Fri, 2017 1:23 pm
FLASH NEWS

അത്താഴക്കുന്നില്‍ കുത്തേറ്റ് മൂന്നുപേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ക്കെതിരേ കേസ്

Published : 2nd April 2016 | Posted By: SMR

കണ്ണൂര്‍: കക്കാട് അത്താഴക്കുന്നില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ ടൗണ്‍പോലിസ് കേസെടുത്തു. കുഞ്ഞിപ്പള്ളിയിലെ രാജന്റെ മകന്‍ ലിജിന്‍ (21), അലീമാസില്‍ മസൂദിന്റെ മകന്‍ മുജീബ് (20), ജസീര്‍ (22) എന്നിവരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രസൂണ്‍, സുജിത്ത് എന്നിവര്‍ക്കെതിരെയാണ് അക്രമത്തിനിരയായവരുടെ പരാതിയില്‍ കേസെടുത്തത്.
പരിക്കേറ്റ ലിജിന്‍, മുജീബ് എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലും ജസീര്‍ എകെജി ആശുപത്രിയിലും ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 12ഓടെയാണ് അത്താഴക്കുന്ന് ഓട്ടോസ്റ്റാന്റിന് സമീപമായിരുന്നു അക്രമം. കഴിഞ്ഞമാസം കൊറ്റാളിക്കാവില്‍ ഉല്‍സവത്തിനെത്തിയവരെ പ്രസൂണിന്റെ നേതൃത്വത്തില്‍ ഒരു സംഘം അക്രമം നടത്തിയിരുന്നു. ഈ സംഭവത്തിലും പ്രതിയായ പ്രസൂണ്‍ സുഹൃത്തുക്കളുമായെത്തി തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു.———

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക