|    Mar 23 Thu, 2017 10:05 am
FLASH NEWS

അത്തം പിറന്നാലും ഓണം വന്നാലും കറുപ്പന് കഞ്ഞിക്കു രക്ഷ മാലിന്യക്കൂമ്പാരം

Published : 7th September 2016 | Posted By: SMR

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴി വില്‍ക്കാന്‍ ഇല്ലാത്തവനോ… ചിങ്ങം സമൃദ്ധിയുടെ നാളുകളാണ്. ഓണപൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷവും ഓരോ മലയാളിയും തിമര്‍ത്ത് ആഘോഷിക്കുമ്പോള്‍ ഒരു ചാണ്‍ വയറിന്റെ വിശപ്പടക്കാനും ബുദ്ധിമാന്ദ്യമുള്ള 45കാരനായ മകനു വേണ്ടിയും അംഗവൈകല്യം ബാധിച്ച മകള്‍ക്കും ഭക്ഷണത്തിനായി 70ാ വയസ്സിലും കൊല്ലങ്കോട് മാമ്പ്രപ്പാടം കറുപ്പന് വിശ്രമമില്ല. സഹായത്തിനായി ആരുമില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാര്യ വള്ളി മരിച്ചു. പ്രായാധിക്യം മൂലം പണികള്‍ക്ക് പോകാന്‍ കഴിയുന്നില്ല. മിക്കപ്പോഴും പട്ടിണിയിലാണ് ഇവര്‍ കഴിയുന്നത്. പാതയോരങ്ങളിലും മാലിന്യക്കൂമ്പാരങ്ങളിലും തിരഞ്ഞ് കിട്ടു ന്ന മദ്യകുപ്പികള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, വലിച്ചെറിയുന്ന പഴയതുണി എന്നിവ എടുത്ത് അടുത്തുള്ള ആക്രി കച്ചവടക്കാരന് കൊടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് മൂന്ന് ജീവന്‍ കഴിഞ്ഞുപോകുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഒരു സഹായവും ലഭിക്കുന്നില്ലന്നാണ് പറയുന്നത്. സര്‍ക്കാര്‍ ധനസഹായം അനര്‍ഹര്‍ കൈപറ്റുമ്പോഴും അര്‍ഹതയുള്ള ഇവര്‍ സര്‍ക്കാരിന്റെ കണക്കിലില്ല.
രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വാര്‍ഡ് തലം മുതല്‍ പ്രവര്‍ത്തനം നടത്തുമ്പോഴും വോട്ടിന് വേണ്ടി മാത്രം ഇവരുടെ മുന്നിലെത്തുകയും പിന്നീട് തിരിഞ്ഞുനോട്ടം പോലും ഇല്ലാത്ത സ്ഥിതിയാണ്. ക്ഷേമ പെന്‍ഷന്‍ വികലാംഗ പെന്‍ഷന്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുള്ള സഹായം എന്നിവയ്ക്ക് മൂന്ന് പേരും അര്‍ഹരാണെങ്കിലും ഇതുവരെ ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. സാംസ്‌ക്കാരിക കേരളത്തില്‍ നിര്‍ദ്ധനരായ ഒരു കുടുബം ജീവിക്കാന്‍ വഴിയില്ലാതെ ചീഞ്ഞു നാറുന്ന മാലിന്യക്കൂമ്പാരത്തില്‍ വന്നു വീഴുന്ന സാധനങ്ങളെ ആശ്രയിച്ചാണ് ജിവന്‍ നിലനിര്‍ത്തുന്നത്. ആത്മാര്‍ഥതയുള്ള ഒരു രാഷ്ട്രീയ നേതൃത്വമോ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയോ ഒന്നു വിചാരിച്ചാല്‍ മതി ഇവര്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കാന്‍.
ഉല്‍സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും മറ്റു വിശേഷ ദിനങ്ങളില്‍ മദ്യത്തില്‍ ആറാടുമ്പോഴും നമുക്ക് ചുറ്റും ഒരു നേരം ആഹാരത്തിന് വഴിയില്ലാത്തവരെ കുറിച്ച് ഓര്‍മ്മിക്കണമെന്ന സന്ദേശമാണ് ഇവരുടെ ധൈന്യത വ്യക്തമാക്കുന്നത്.

(Visited 46 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക