|    Mar 23 Thu, 2017 1:57 pm
FLASH NEWS

അതൃപ്പത്തിന്‍ ഹൂറി

Published : 24th January 2016 | Posted By: SMR

ആനന്ദ മുത്തുമാലാ എടുത്തുകെട്ടീ…മാണിക്കപ്പതക്കങ്ങള്‍ അണിന്ത കുട്ടീ…കത്തുന്ന സൂര്യനു കീഴില്‍ കലാസ്‌നേഹികള്‍ക്കു കുളിരേകി അതൃപ്പത്തിന്‍ ഹൂറിമാരുടെ വളക്കിലുക്കം. ആറ്റുനോറ്റുകാത്തിരുന്ന ഒപ്പനയുമായി മൈലാഞ്ചി മൊഞ്ചത്തിമാര്‍ തഞ്ചത്തിലാടിക്കുഴഞ്ഞപ്പോള്‍ പുത്തരിക്കണ്ടം മൈതാനത്തില്‍ സാഗരപ്രതീതി. ഇന്നലെ രാവിലെ നടന്ന എച്ച്എസ് വിഭാഗം ഒപ്പന മല്‍സരമാണ് കാണികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായത്. മാപ്പിളപ്പാട്ടുകളുടെ ഈരടികളാല്‍ മാല കോര്‍ത്ത് പുതുമണവാട്ടിയെ മണിയറയിലേക്കാനയിച്ച് തോഴിമാര്‍ കൈകൊട്ടിപ്പാടുമ്പോള്‍ വാനത്തിലുയര്‍ന്ന ഹര്‍ഷാരവമായിരുന്നു അവര്‍ക്ക് ലഭിച്ച യഥാര്‍ത്ഥ അംഗീകാരം. അതെ, മാപ്പിളശീലുകളുടെ ചെറിയ പെരുന്നാള്‍ ഇന്നലെയായിരുന്നെങ്കില്‍ ഇന്നാണ് വലിയ പെരുന്നാള്‍ .

(Visited 131 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക