|    Jan 24 Tue, 2017 8:39 am

അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Published : 7th December 2015 | Posted By: SMR

കുമളി: മുല്ലപ്പെരിയാറിലെ വെള്ളം പെരിയാറിലേക്ക് തുറന്നുവിടേണ്ട സാഹചര്യമുണ്ടായാല്‍ ഇതു നേരിടാനാവശ്യമായ മുന്‍കരുതലെടുക്കാന്‍ തഹസില്‍ദാര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യത്തിലാണ് പീരുമേട് തഹസില്‍ദാര്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചത്.
അണക്കെട്ടുമായി ബന്ധപ്പെട്ട ഏതു സാഹചര്യവും നേരിടാനും അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിച്ചേരുന്നതിനു തയ്യാറാവണമെന്നും കാണിച്ചാണ് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചത്.
സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങളില്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണസമിതി ജനങ്ങളോട് അഭ്യര്‍ഥിച്ചു. പോലിസിന്റെയും വനംവകുപ്പിന്റെയും പട്രോളിങും ശക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക