|    Dec 15 Sat, 2018 12:36 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അതിവേഗ പന്തെറിഞ്ഞ് ബൂം ബൂം ബുംറ

Published : 8th December 2018 | Posted By: kasim kzm

അഡ്‌ലെയ്ഡ്: ആസ്‌ത്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാംദിനം ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ഇന്ത്യയുടെ ജസ്പ്രീത് ബുംമ്ര. ആസ്‌ത്രേലിയയുടെ അതിവേഗക്കാരായ മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമിന്‍സിനും പോലും കഴിയാത്ത വേഗത്തില്‍ പന്തെറിഞ്ഞാണ് രണ്ടാംദിനം ബൂംറ ശ്രദ്ധേയനായത്.
രണ്ടാം ദിനത്തിലെ തന്റെ ആദ്യ സ്‌പെല്ലിലാണ് ബുംമ്ര 153 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞത്. രണ്ടാം ദിനം ആകെ 20 ഓവര്‍ എറിഞ്ഞ ബൂംറ ഒമ്പത് മെയ്ഡന്‍ അടക്കം 34 റണ്‍സ് മാത്രമാണ് വഴങ്ങിയത്. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന്റെയും പാറ്റ് കമിന്‍സിന്റെയും നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു.
147 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞതാണ് ബൂംറ ഇതിന് മുമ്പ് എറിഞ്ഞ ഏറ്റവും വേഗമേറിയ പന്ത്. 139 കിലോമീറ്റര്‍ ആണ് ബൂംറയുടെ ശരാശരി വേഗം.
ഇന്ത്യയുടെ ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരും 145 കിമീക്കു മുകളില്‍ പന്തെറിഞ്ഞിട്ടുണ്ട്.
161.3 കിമീ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള പാകിസ്താന്റെ ശുഹൈബ് അക്തറാണ് അതിവേഗക്കാരില്‍ മുമ്പന്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss