|    Jun 21 Thu, 2018 2:28 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അതിര്‍ത്തി വ്യാപാരം പുനസ്ഥാപിച്ചു

Published : 9th August 2017 | Posted By: fsq

 

ശ്രീനഗര്‍: ശ്രീനഗര്‍-മുസഫര്‍ നഗര്‍ റോഡ് വഴിയുള്ള വ്യാപാരം ഇന്നലെ പുനരാരംഭിച്ചു. രണ്ടാഴ്ച മുമ്പ് പാക് അധിനിവേശ കശ്മീരില്‍ നിന്നു വരുകയായിരുന്ന ലോറിയില്‍ നിന്ന് ഹെറോയിനും ബ്രൗണ്‍ഷുഗറും പിടികൂടിയതിനെ തുടര്‍ന്നാണ് വ്യാപാരം നിര്‍ത്തിവച്ചത്. ചരക്കുനീക്കം പുനരാരംഭിക്കുന്നതിനു മുമ്പ് സലാമബാദ് വാണിജ്യകേന്ദ്രത്തിലെ കസ്റ്റംസ് വിഭാഗം അടച്ചു. ജീവനക്കാര്‍ ഓഫിസില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണിത്. എന്നാല്‍ അതിര്‍ത്തി വ്യാപാരവുമായി ബന്ധപ്പെട്ട രേഖകള്‍ കസ്റ്റംസ് വിഭാഗത്തിലായതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് അത് അടച്ചുപൂട്ടുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss