|    May 30 Tue, 2017 2:56 pm
FLASH NEWS

അതിര്‍ത്തി തര്‍ക്കം; ഗൃഹനാഥനെയും ഭാര്യയെയും വീടുകയറി ആക്രമിച്ചതായി പരാതി

Published : 18th July 2016 | Posted By: SMR

ചാവക്കാട്: അതിര്‍ത്തി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനേയും ഭാര്യയേയും വീടു കയറി ആക്രമിച്ചതായി പരാതി. കടപ്പുറം വട്ടേകാട് അമ്പലത്ത് വീട്ടില്‍ അബു (60), ഭാര്യ നബീസകുട്ടി (54) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സാരമായി പരിക്കേറ്റ അബുവിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഏഴോടേയാണ് സംഭവം. അബുവും അയല്‍വാസിയായ കുഞ്ഞോനുമായി നേരത്തെ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കം നിലവിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞോന്റെ മകന്‍ നാസറിന്റെ സുഹൃത്ത് ഷറഫുദ്ദീന്‍ അബുവിന്റെ വീട്ടിലെത്തി സംസാരിച്ച് പോയിരുന്നു. അഞ്ചു മിനിട്ടിനു ശേഷം ഷറഫുദ്ദീന്‍ നാസറുമൊന്നിച്ച് എത്തുകയും നാസര്‍ യാതൊരു പ്രകോപനവും കൂടാതെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് അബു പറഞ്ഞു.
ഇത് തടയാന്‍ ശ്രമിച്ച—പ്പോഴാണ് നഫീസകുട്ടിക്ക് മര്‍ജനമേറ്റത്. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. ചാവക്കാട് പോലിസ് പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day