|    Mar 24 Fri, 2017 5:42 pm
FLASH NEWS

അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു

Published : 30th September 2016 | Posted By: SMR

ന്യൂഡല്‍ഹി: പാകിസ്താനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ അതീവ ജാഗ്രത. പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. പാകിസ്താനില്‍ നിന്നു തിരിച്ചടിയുണ്ടായാല്‍ സാധാരണക്കാര്‍ക്ക് അപായമുണ്ടാകുന്നത് ഒഴിവാക്കാനാണിത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയ്യാറായിരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തിയില്‍ നിന്ന് ആളുകളെ 10 കിലോമീറ്ററെങ്കിലും അകലത്തേക്കു മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. മാറ്റിപ്പാര്‍പ്പിക്കുന്നവര്‍ക്കായി ക്യാംപുകള്‍ ഒരുക്കുന്നതിന് അടിയന്തരമായി സ്ഥലം കണ്ടെത്താന്‍ യോഗത്തില്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ആറു ജില്ലകള്‍ക്കു ഒരു കോടി രൂപ വീതം അടിയന്തരമായി നല്‍കും.
ആക്രമണത്തിനു പിന്നാലെ ബിഎസ്എഫ് അട്ടാരി-വാഗാ അതിര്‍ത്തിയിലെ റിട്രീറ്റ് ചടങ്ങുകള്‍ റദ്ദാക്കി. സൈനികരോട് അവധി റദ്ദാക്കി മടങ്ങാനും സൈന്യം നിര്‍ദേശിച്ചു. അതിര്‍ത്തിയിലെ മീന്‍പിടിത്തം ഒഴിവാക്കാന്‍ ഗുജറാത്തിലെ തീരദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക