|    Aug 23 Wed, 2017 12:03 am
FLASH NEWS

അതിര്‍ത്തി കേന്ദ്രീകരിച്ച് അനധികൃത പണപ്പിരിവ്: രണ്ടുപേര്‍ പോലിസ് പിടിയില്‍

Published : 9th August 2017 | Posted By: fsq

 

ചിറ്റൂര്‍:  ഗോസംരക്ഷണസേനയുടെ പേരില്‍   പണപ്പിരിവ് നടത്തിയ സംഘത്തിലെ രണ്ടു പേര്‍ പോലിസ് പിടിയില്‍. ഗോ സംരക്ഷണ സേന എന്ന പേരില്‍ അതിര്‍ത്തിയിലെ  ചെക്ക് പോസ്റ്റില്‍ ലോറി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന സംഘത്തിലെ രണ്ടു പേരെയാണ് കൊഴിഞ്ഞാമ്പാറ പോലിസ് പിടികൂടിയത്. അമ്പാട്ടു പാളയം സ്വദേശി അറുമുഖന്‍, ചിറ്റൂര്‍ പാലപ്പള്ളം സ്വദേശി സത്യന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തത്. കരിമണ്ണിലെ മൃഗസംരക്ഷണ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുന്ന നാലംഗ സംഘത്തിലെ രണ്ടു പേരാണിവരെന്ന്  പോലിസ് പറഞ്ഞു. പനയൂര്‍ അത്തിക്കോട് സ്വദേശികളായ കലാധരന്‍, സുരേഷ് ബാബു എന്നിവര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ കലാധരന്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കാലികളുമായി കേരളത്തിലേക്കെത്തുന്ന വാഹനങ്ങള്‍ തടഞ്ഞ് വ്യാപകമായി പണപ്പിരിവ് നടത്തുകയായിരുന്നവരാണ് പിടിയിലായ പ്രതികള്‍. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക