|    May 27 Sat, 2017 11:59 am
FLASH NEWS

അതിര്‍ത്തി കടന്ന് കാട്ടാനക്കൂട്ടം; അഡൂരില്‍ കൃഷി നശിപ്പിച്ചു

Published : 26th September 2016 | Posted By: SMR

മുള്ളേരിയ: ഇടവേളയ്ക്ക് ശേഷം കര്‍ണാട വനമേഖലയില്‍ നിന്ന് അതിര്‍ത്തി കടന്ന് കാട്ടാനകൂട്ടമെത്തി. അഡൂര്‍ ചാമകൊച്ചി ഭാസ്‌കര റാവു, ബളക്കാന താമോജി റാവു എന്നിവരുടെ കൃഷികള്‍ നശിപ്പിച്ചു. കൃഷിയിടത്തോട് ചേര്‍ന്നുള്ള വനമേഖലയില്‍ തന്നെ ആനകൂട്ടം തമ്പടിച്ചിട്ടുണ്ട്. റബര്‍, കവുങ്ങ്, തെങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. ജലസേചന സംവിധാനവും തകര്‍ത്തു.
കൃഷിയിടത്തിലെ കുളം ആനകൂട്ടം നശിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ കേരളാതിര്‍ത്തി കടത്തിവിട്ട കാട്ടാനകൂട്ടമാണ് വീണ്ടും അതിര്‍ത്തി കടന്നെത്തുന്നത്. അഡൂര്‍ പാണ്ടി, കൊട്ടംകുഴി, കുളത്തിങ്കാല്‍, പാണൂര്‍, കാനത്തൂര്‍ വരെയുള്ള മേഖലയിലെ കൃഷിയാണ് നാല് വര്‍ഷമായി കാട്ടാനകൂട്ടം വ്യാപകമായി നശിപ്പിക്കുന്നത്. ഈ മേഖലയിലെ കൃഷി നശിപ്പിക്കുമ്പോള്‍ കര്‍ഷകരും വനപാലകരും ഓടിക്കുന്ന കാട്ടാനകള്‍ കര്‍ണാടക അതിര്‍ത്തിയിലേക്ക് കടക്കും. കര്‍ണാടകയിലെ മണ്ടക്കോല്‍, സുള്ള്യ മേഖലയിലെ കൃഷിക്കാരും വനപാലകരും ചേര്‍ന്ന തുരത്തുമ്പേ ാള്‍ വീണ്ടും കേരളാവനാതിര്‍ത്തി കടക്കും.
ആനകളെ കൃഷി-ജനവാസകേന്ദ്രങ്ങളില്‍ സ്ഥിരമായി എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് പകരം ഓടിച്ചകറ്റുക എന്ന താല്‍കാലിക മാര്‍ഗമാണ് ഇരു സംസ്ഥാന വനപാലകരും സ്വീകരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കാറഡുക്ക മേഖലയില്‍ കൃഷി നശിപ്പിച്ചപ്പോള്‍ സന്ദര്‍ശിച്ച ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും കാട്ടാനകൂട്ടം കൃഷിയിടത്തിലെത്താതിരിക്കാനുള്ള സ്ഥിരം സംവിധാനമൊരുക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതുവരെ ഒന്നും നടപ്പിലായില്ല. കര്‍ണാടക-കേരള വനം വകുപ്പ് സഹകരിച്ച് ഉള്‍വനത്തിലേക്ക് ഓടിച്ച് കൃഷിയിടത്തിലെത്തുന്നത് ഒഴിവാക്കാനോ പ്രത്യേക ആനസംരംക്ഷണ വനമേഖല സൃഷ്ടിക്കാനോ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day