|    Jan 23 Mon, 2017 6:04 am
FLASH NEWS

അതിര്‍ത്തി കടന്നുവന്ന പ്രാവിനെ ഉടന്‍ മോചിപ്പിക്കും

Published : 6th October 2016 | Posted By: SMR

ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഭീഷണിസന്ദേശവുമായി അതിര്‍ത്തി കടന്നു പറന്നുവന്ന പ്രാവിനെ ഉടന്‍ മോചിപ്പിക്കും. ഏതാനും ദിവസം മുമ്പ് അതിര്‍ത്തിക്കപ്പുറത്തു നിന്ന് പറന്നുവന്ന ഈ പക്ഷി പത്താന്‍കോട്ടെ സൈനികരുടെ കസ്റ്റഡിയിലാണ്. ഇനിയും ഇതിനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നതില്‍ കാര്യമൊന്നുമില്ലെന്നും വനപ്രദേശത്ത് തുറന്നുവിടുമെന്നും സൈന്യം പറയുന്നു.
ഒക്ടോബര്‍ രണ്ടിനാണ് പ്രാവിനെ ബിഎസ്എഫ് ജവാന്മാര്‍ കണ്ടെത്തിയത്. അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങള്‍ രൂക്ഷമായി നില്‍ക്കുന്ന സമയത്താണ് പ്രാവ് സന്ദേശവുമായെത്തിയത്. മോദി, 1971ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ ആളുകളാണ് ഇപ്പോഴും ഞങ്ങളെന്നു കരുതരുത്. ഇന്ന് ഞങ്ങളുടെ ഓരോ കുഞ്ഞും ഇന്ത്യക്കെതിരേ യുദ്ധം ചെയ്യാന്‍ തയ്യാറാണ് എന്നായിരുന്നു സന്ദേശം. ഹൊശിയാര്‍പൂര്‍ ജില്ലയില്‍ നിന്നു കണ്ടെത്തിയ പ്രാവിനെ ലുധിയാനയിലെ വെറ്ററിനറി സര്‍വകലാശാലയില്‍ പൂര്‍ണ ചെക്കപ്പിനും വിധേയമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക