|    Jan 21 Sat, 2017 6:59 pm
FLASH NEWS

അതിര്‍ത്തിരക്ഷാ സേനയ്‌ക്കൊപ്പം കുട്ടിപ്പട്ടാളക്കാര്‍ മണിക്കൂറുകള്‍ ചെലവഴിച്ചു

Published : 19th October 2016 | Posted By: Abbasali tf

പാനൂര്‍: അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്കൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ച് കല്ലിക്കണ്ടി എന്‍എഎം കോളജിലെ എന്‍സിസി കാഡറ്റുകള്‍.
കോളജിലെ 53 കേഡറ്റുകളാണ് അരീക്കരക്കുന്നിലെ ബിഎസ്എഫ് കേന്ദ്രത്തില്‍ ഒരു ദിവസം ചെലവഴിച്ചത്. രാജ്യത്തിന്റെ വിവിധ അതിര്‍ത്തികളില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന ജവാന്മാരുമായി ഇടപെടാന്‍ കഴിഞ്ഞത് നവ്യാനുഭവമായി. മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് അരീക്കരക്കുന്നില്‍ ബിഎസ്എഫ് കേന്ദ്രം സാധ്യമായത്. ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ബന്‍വാരിലാലിന്റെ നേതൃത്വത്തില്‍ എന്‍സിസി കാഡറ്റുകളെ സ്വീകരിച്ചു. തുടര്‍ന്ന് ജവാന്‍മാരുടെ പരിശീലന സ്ഥലം, താമസയിടം, സെല്ലുകള്‍, ആയുധപ്പുര എന്നിവ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി. സേനയുടെ ആയുധങ്ങളെക്കുറിച്ചും ഉപയോഗിക്കുന്ന രീതികളെകുറിച്ചും ബിഎസ്എഫ് ഓഫിസര്‍ സി മണി വിശദീകരിച്ചു. ബിഎസ്എഫിന്റെ ചരിത്രത്തെക്കുറിച്ചും വിവിധതരം സേനകളെക്കുറിച്ചും ഇന്‍സ്‌പെക്ടര്‍ ശര്‍മ ക്ലാസെടുത്തു. എന്‍സിസി ഓഫിസര്‍ ലഫ്റ്റനന്റ് എ പി ഷമീര്‍, അണ്ടര്‍ ഓഫിസര്‍ ടി അഖില്‍, കാഡറ്റുമാരായ എ മുഹമ്മദ്, എ ദിവ്യാര്‍ഥന, പ്രബിന്‍ സുധാകര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക