|    Jan 22 Sun, 2017 7:25 am
FLASH NEWS

അതിര്‍ത്തിയില്‍ വേലി കെട്ടാനുള്ള നീക്കം യുക്തിരഹിതമെന്ന് ചൈനീസ് പത്രം

Published : 12th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യാ- പാക് അതിര്‍ത്തിയും നിയന്ത്രണരേഖയും വേലി കെട്ടി അടയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം യുക്തിരഹിതമെന്ന് ചൈനീസ് ദിനപത്രം. രാജ്യത്തെ പ്രമുഖ പത്രമായ ഗ്ലോബല്‍ ടൈംസാണ് വിദഗ്ധരെ ഉദ്ധരിച്ച് ഈ അഭിപ്രായപ്രകടനം നടത്തിയത്. ഇത്തരം നീക്കം ഇന്ത്യാ-ചൈന ബന്ധത്തെ ബാധിക്കുമെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയും പാകിസ്താനുമായുള്ള 3,323 കിലോമീറ്റര്‍ അതിര്‍ത്തി 2018 ഓടെ വേലികെട്ടി അടയ്ക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് പ്രഖ്യാപിച്ചത്. ഉറി ആക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്നതിന് തെളിവൊന്നുമില്ല. ഇന്ത്യ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയില്ലെന്നും ഗവേഷകനായ ഹു സിയോങിനെ ഉദ്ധരിച്ച് പത്രം പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക