|    Aug 20 Sun, 2017 8:58 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അതിര്‍ത്തിയില്‍ വെടിവയ്പ്; ബിഎസ്എഫ് ജവാനും പാക് സൈനികനും കൊല്ലപ്പെട്ടു

Published : 28th October 2016 | Posted By: SMR

ജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ ആര്‍എസ് പുരയിലും അര്‍ണിയ മേഖലയിലും പാക് സൈന്യം നടത്തിയ വെടിവയ്പില്‍ അതിര്‍ത്തിരക്ഷാ സേന(ബിഎസ്എഫ്)യിലെ ജവാന്‍ കൊല്ലപ്പെട്ടു. ബിഹാര്‍ സ്വദേശിയായ ജിതേന്ദര്‍ കുമാറാണ് ഇന്നലെ രാവിലെയുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ആറ് നാട്ടുകാര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ഇന്ത്യന്‍ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് പാക് സൈനികന്‍ കൊല്ലപ്പെട്ടത്.
ഒരാഴ്ചയ്ക്കിടയില്‍ പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ 30 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഒരു ബിഎസ്എഫ് ജവാനും മറ്റൊരു ആറുവയസ്സുകാരനും കൊല്ലപ്പെട്ടിരുന്നു.
ആര്‍എസ് പുര, അര്‍ണിയ മേഖലകളില്‍ രാത്രിയിലുടനീളം ഷെല്‍ വര്‍ഷം നടന്നതായി അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിയിലെ ഒരു ഡസനോളം ബിഎസ്എഫ് പോസ്റ്റുകളിലേക്ക് പാക് സൈന്യം വെടിവച്ചു.
ഇന്ത്യന്‍ സൈന്യം ശക്തിയായി തിരിച്ചടിച്ചു. പ്രത്യാക്രമണത്തില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക