|    Jul 26 Wed, 2017 12:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ക്കഥ; ശത്രുരാജ്യത്തുനിന്നുള്ള വെടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം

Published : 25th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ അതിര്‍ത്തിക്ക് അപ്പുറത്തുനിന്നുള്ള വെടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. ഭീകരാക്രമണത്തിലും മാവോവാദി ആക്രമണത്തിലും കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അതിര്‍ത്തിയിലും പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം ചരിത്രപരമാണെന്നു മന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു.
1990 മുതല്‍ ഏതാണ്ട് 770 കി.മീ. നീളത്തിലുള്ള നിയന്ത്രണരേഖയിലും 220 കി.മീറ്ററോളം വരുന്ന അന്താരാഷ്ട്ര അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും നുഴഞ്ഞുകയറ്റവും സാധാരണയാണ്. ഓരോ വര്‍ഷവും 50ല്‍ പരം സാധാരണക്കാര്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടക്കുന്ന വെടിവയ്പില്‍ കൊല്ലപ്പെടാറുണ്ട്. കഴിഞ്ഞവര്‍ഷം വരെ 13,921 പേരാണ് ഇപ്രകാരം കൊല്ലപ്പെട്ടത്.
2015ല്‍ മാവോവാദി ആക്രമണത്തില്‍ 168 പേര്‍ കൊല്ലപ്പെട്ടിരുന്നു. മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ഇപ്പോള്‍ മൂന്നുലക്ഷമാണു നല്‍കുന്നത്. അത് അഞ്ചു ലക്ഷമാക്കി സര്‍ക്കാര്‍ ഉയര്‍ത്തി. ആക്രമണത്തില്‍ 50 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാരം ലഭിക്കുന്നവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മേഖലയില്‍ ജോലി നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുകയില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിനു ശേഷമാണ് അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക