|    Jul 21 Fri, 2017 6:31 am
FLASH NEWS
Home   >  National   >  

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്

Published : 4th October 2016 | Posted By: mi.ptk

army-ndia

ജമ്മു: ചൊവ്വാഴ്ച പുലര്‍ച്ചെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തി. 120എംഎം, 82എംഎം മോട്ടല്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് രാജൗരി ജില്ലയിലെ നൗഷരാ പ്രദേശത്തെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതോടെ പാകിസ്താന്‍ ഷെല്ലാക്രമണം അവസാനിപ്പിച്ചെന്ന് ജമ്മുപോലീസ് അറിയിച്ചു.
ഇരുസൈന്യവും തമ്മില്‍ പോരാട്ടത്തിലേര്‍പ്പെട്ടതോടെ ഒരു മണിക്കൂറോളം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയായിരുന്നെന്നും പ്രദേശവാസികള്‍ ഭയചകിതരായെന്നും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസവും  ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. പൂഞ്ച് സെക്ടറിലെ വെടിവെപ്പില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും സൈനിക പോസ്റ്റിലെ ഡീസല്‍ ടാങ്ക് ഷെല്‍ പൊട്ടി തീപിടിച്ചതിനെ തുടര്‍ന്ന് നിരവധി കടകള്‍ക്ക് തീപിടിക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക