|    Jul 25 Tue, 2017 6:21 am
FLASH NEWS
Home   >  National   >  

അതിര്‍ത്തിയില്‍ രണ്ട് പാക് പൗരന്മാര്‍ അറസ്റ്റില്‍

Published : 3rd October 2016 | Posted By: mi.ptk

indian-army

ശ്രീനഗര്‍: സംശയാസ്പതമായി അതിര്‍ത്തിയില്‍ കണ്ട രണ്ട് പാക് പൗരന്മാരെ ഇന്ത്യന്‍ സൈന്യം കസ്റ്റഡിയിലെടുത്തു. ഒരാളെ പാകിസ്താനിലെ അസ്റ്റില്ലയില്‍ നിന്നും മറ്റൊരാളെ പാക് അധീന കശ്മീരില്‍ നിന്നുമാണ് പിടികൂടിയത്. അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള അസ്റ്റില്ലയില്‍ നിന്ന് പെട്രോളിങിനിടെ 32 കാരനായ അബൂബക്കര്‍ എന്നയാളെ സംശയാസ്പതമായി കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആര്‍മിയും പോലീസും ചേര്‍ന്നാണ് പാക് അധീന കശ്മീരിലെ സൗജന്‍ സെക്ടറില്‍ നിന്ന് 41കാരനായ മുഹമ്മദ് റഷീദ് ഖാന്‍ എന്നയാളെ പിടികൂടിയത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ആഴ്ച അതിര്‍ത്തിയില്‍ നിന്ന് മൂന്ന് പേരെ പിടികൂടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക