|    Sep 26 Tue, 2017 5:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അതിര്‍ത്തിയില്‍ രണ്ട് ജവാന്‍മാര്‍ കൂടി മരിച്ചു

Published : 10th November 2016 | Posted By: SMR

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സേനയുടെ വെടിവയ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൂടി മരിച്ചു. മച്ചില്‍ മേഖലയിലാണ് വെടിവയ്പ് നടന്നത്. ഇന്ത്യന്‍ സേന തിരിച്ചടിച്ചു. അതിനിടെ രജൗറി ജില്ലയിലെ നൗഷേര മേഖലയില്‍ പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു ജവാനും മരിച്ചു. ചൊവ്വാഴ്ച രാത്രിയുണ്ടായ പാക് വെടിവയ്പില്‍ നാലു ജവാന്‍മാര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ചൊവ്വാഴ്ച നൗഷേര മേഖലയില്‍ പാക് വെടിവയ്പിനെ തുടര്‍ന്ന് ജവാന്‍ കൊല്ലപ്പെടുകയും രണ്ടു ജവാന്‍മാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി മേഖലയിലും പാക് സേന വെടിവയ്പു നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക