|    Nov 24 Fri, 2017 2:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അതിര്‍ത്തിയില്‍ പാക് വെടിവയ്പ് ; സ്ത്രീ മരിച്ചു

Published : 13th August 2017 | Posted By: fsq

 

ജമ്മു: ജമ്മുകശ്മീരില്‍ അതിര്‍ത്തി ഗ്രാമങ്ങളിലും ഇന്ത്യന്‍ കാവല്‍പുരകളിലും പാകിസ്താന്‍ സേന നടത്തിയ വെടിവയ്പില്‍ 40കാരി മരിച്ചു. പൂഞ്ച് ജില്ലയിലാണ് ആക്രമണം നടന്നത്. ഗോഹ്‌ലാദ് ഗ്രാമത്തിലെ മുഹമ്മദ് ഷബീറിന്റെ ഭാര്യ റഖിയാബിയാണു മരിച്ചത്. പ്രകോപനമില്ലാതെയാണ് യന്ത്രത്തോക്കുകളും മോര്‍ട്ടാറുകളും കൊണ്ട് പാക്‌സേന ആക്രമണം നടത്തിയതെന്നു പ്രതിരോധ വക്താവ് പറഞ്ഞു. അതിര്‍ത്തിയിലെ കാവല്‍പുരകള്‍ കാക്കുന്ന ഇന്ത്യന്‍ സൈനികര്‍ ഫലപ്രദമായി തിരിച്ചടിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ രണ്ടുമണിയോടെയാണ് പാക്‌സേന ആക്രമണം തുടങ്ങിയത്. ഒന്നര മണിക്കൂറിനുശേഷമാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. ഈ മാസം 8ന് പൂഞ്ച് ജില്ലയിലെ കൃഷ്ണഹട്ടി മേഖലയില്‍ പാകിസ്താന്‍ സൈനികര്‍ നടത്തിയ വെടിവയ്പില്‍ സിപോയ് പവന്‍സിങ് സുഗ്ര (21) കൊല്ലപ്പെട്ടിരുന്നു. അതിനിടെ കുപ്‌വാര ജില്ലയില്‍ സൈനിക ക്യാംപിനു നേരെ സായുധര്‍ നടത്തിയ വെടിവയ്പില്‍ ജവാനു പരിക്കേറ്റു. ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയിലെ സുനില്‍ റണ്‍ധാവയ്ക്കാണു പരിക്കേറ്റത്. ഇദ്ദേഹത്തെ ധ്രുഗമുള്ളയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക