|    Apr 28 Fri, 2017 5:42 pm
FLASH NEWS

അതിര്‍ത്തിയില്‍ പാക് വെടി; മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Published : 23rd November 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ മച്ചില്‍ സെക്ടറിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ പട്ടാളത്തിന്റെ വെടിയേറ്റ് മൂന്ന് ഇന്ത്യന്‍ സൈനികര്‍ മരിച്ചു. ഒരു മൃതദേഹം പാക് സൈനികര്‍ വികൃതമാക്കിയെന്ന് ബിഎസ്എഫ് അറിയിച്ചു.
മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവം ഒക്ടോബര്‍ 29നുമുണ്ടായിരുന്നു. പാകിസ്താന്റെ ഭീരുത്വ നടപടിക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് സൈന്യം പറഞ്ഞു. മച്ചില്‍ സെക്ടറിലെ നാലിടങ്ങളില്‍ കനത്ത ഷെല്ലാക്രമണം നടന്നുവരുകയാണ്.
അതേസമയം, ഉത്തര കശ്മീരിലെ ബന്ദിപുര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സായുധസംഘടനാ പ്രവര്‍ത്തകര്‍ മരിച്ചു. ആയുധധാരികളുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ ഹാജിന്‍ ഗ്രാമത്തിലെത്തിയ സൈനികര്‍ക്കു നേരെ വെടിവയ്പ് നടന്നു.
സൈന്യം തിരിച്ചടിച്ചപ്പോഴാണ് അക്രമികള്‍ മരിച്ചത്. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളും 2000 രൂപയുടെ രണ്ടു പുതിയ നോട്ടുകളും കണ്ടെടുത്തു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിനിടെ, ജമ്മുവിലെ ആര്‍എസ് പുരയില്‍ ബിഎസ്എഫിന്റെ വെടിയേറ്റ് പാക് നുഴഞ്ഞുകയറ്റക്കാരന്‍ കൊല്ലപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day