|    Aug 18 Fri, 2017 12:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അതിര്‍ത്തിയില്‍ പാക് വെടിവയ്പ്; രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

Published : 7th November 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയുണ്ടായ പാക് വെടിവയ്പില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നു സാധാരണക്കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി സെക്ടറിലുള്ള നിയന്ത്രണരേഖയിലാണ് വെടിവയ്പുണ്ടായത്. പ്രകോപനമില്ലാതെ പാക് റെയ്‌ഞ്ചേഴ്‌സ് നടത്തുന്ന വെടിനിര്‍ത്തല്‍ തുടരുകയാണെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് മെഹ്ത പറഞ്ഞു. ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കിയതായും അദ്ദേഹം പറഞ്ഞു. തിരിച്ചടിയില്‍ പാക് ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായതായി റിപോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ മൂന്നോടെയാണ് വെടിവയ്പ് തുടങ്ങിയത്. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പാക് റെയ്‌ഞ്ചേഴ്‌സ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. അതിനിടെ, നിയന്ത്രണരേഖയില്‍ പാക് പിന്തുണയോടെ നടത്തിയ രണ്ടു നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു.
കൊല്ലപ്പെട്ട സൈനികരിലൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 22ാം സിഖ് റജിമെന്റിലെ ജവാന്‍ ഗുരുസേവക് സിങാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രജൗറിയിലെത്തിച്ച മൃതദേഹത്തില്‍ സൈനികര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്നു മൃതദേഹം വിമാനമാര്‍ഗം അമൃത്‌സറിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രജൗറി ജില്ലയിലെ മാന്‍ജാകോട്ടെ സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെടുകയും 14 മാസം പ്രായമായ പിഞ്ചുകുഞ്ഞിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക