|    Feb 22 Wed, 2017 2:14 pm
FLASH NEWS

അതിര്‍ത്തിയില്‍ പാകിസ്താന്റെ സൈനികാഭ്യാസം

Published : 17th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നു പാകിസ്താന്റെ സൈനികാഭ്യാസം. പഞ്ചാബ് പ്രവിശ്യയോട് ചേര്‍ന്നുള്ള ഭവല്‍പൂരിലാണ് സൈനികാഭ്യാസം അരങ്ങേറിയത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മുഖ്യാതിഥിയായിരുന്നു. സൈനിക മേധാവി അടക്കമുള്ള ഉന്നതര്‍ സൈനികാഭ്യാസം കാണാന്‍ എത്തിയെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കര-വ്യോമ സേനാ അംഗങ്ങള്‍ അഭ്യാസങ്ങളില്‍ പങ്കാളികളായി. കര- വ്യോമ സേനകള്‍ സംയുക്തമായിട്ടാണ് അഭ്യാസപ്രകടനം നടത്തിയത്. അതിര്‍ത്തിയില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണിത്. എതു സാഹചര്യവും നേരിടുവാന്‍ രാജ്യം തയ്യാറാണെന്ന് നവാസ് ഷെരീഫ് പറഞ്ഞു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിവരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളില്‍നിന്നു വഴിതിരിച്ച് വിടനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക