|    Jan 17 Tue, 2017 6:46 pm
FLASH NEWS

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ സായുധരായ 100 പേര്‍ കാത്തിരിക്കുന്നു

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: നൂറിലധികം നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രണരേഖ ഭേദിച്ച് ഇന്ത്യയിലേക്കു കടത്തിവിടാന്‍ പാകിസ്താന്‍ തയ്യാറെടുക്കുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സുരക്ഷാ കമ്മിറ്റിയിലാണ് ഡോവല്‍ ഇക്കാര്യം അറിയിച്ചത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡോവലിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ പാക് അധീന കശ്മീരിലെ 12 പേര്‍ കൊല്ലപ്പെട്ടുവെന്നു സമ്മതിച്ച  പാക് പോലിസ് ഓഫിസറുടെ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്ത ഇന്ത്യന്‍ ചാനലിനോട് സംഭാഷണമധ്യേ ഇയാള്‍ നുഴഞ്ഞുകയറ്റ സൂചന നല്‍കിയെന്നാണു വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക