|    Oct 17 Tue, 2017 8:36 pm
FLASH NEWS
Home   >  News now   >  

അതിര്‍ത്തിയില്‍ നിന്നും ജനങ്ങള്‍ പലായനം തുടങ്ങി

Published : 29th September 2016 | Posted By: Navas Ali kn

Attari: Border villagers migrating after government asked people to vacate their villages falling in 10 km range of international border with Pakistan as a precautionary measure following India’s surgical strikes in PoK, near Attari on Thursday. PTI Photo  (PTI9_29_2016_000208B)

ശ്രീനഗര്‍: ഉറി ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്ക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിനു ശേഷം അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ സുരക്ഷിത ഇടങ്ങള്‍ തേടി പലായനം തുടങ്ങി. മേഖലയില്‍ യുദ്ധസമാന സാഹചര്യം രൂപപ്പെട്ടതോടെയാണ് ഇത്. പാകിസ്താനുമായുള്ള അതിര്‍ത്തിക്കു പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുടുംബങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമമായ ദാവറില്‍ കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടച്ചു. സ്‌കൂളുകള്‍ക്ക് അവധി നല്‍കി. യുദ്ധമുണ്ടാകുമെന്ന് ഭയന്ന് അതിര്‍ത്തി ഗ്രാമങ്ങളായ നീല്‍, കന്‍സാല്‍വന്‍, വന്‍പോറ എന്നിവിടങ്ങളിലെ ജനങ്ങള്‍ ഗ്രാമം വിട്ടുപോയി. കേന്ദ്രസര്‍ക്കാര്‍ 330 മെഗാവാട്ട് വൈദ്യുത പദ്ധതിക്കായി മാലിക് കദല്‍ ഗ്രാമത്തില്‍ നിര്‍മിച്ച വന്‍ തുരങ്കത്തില്‍ ഒട്ടേറെപേര്‍ അഭയം തേടിയതായി ഗ്രെയ്റ്റര്‍ കശ്മീര്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക