|    Aug 17 Fri, 2018 12:45 pm
FLASH NEWS
Home   >  National   >  

അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി

Published : 30th September 2017 | Posted By: shadina sdna

ജമ്മു: അതിര്‍ത്തിക്ക് അപ്പുറത്തുനിന്നു നിര്‍മിച്ച 14 അടി നീളമുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തി. അര്‍ണിയ മേഖലയിലാണ് പാകിസ്താനില്‍ നിന്ന് ഉണ്ടാക്കിയ തുരങ്കം കണ്ടെത്തിയത്. ഇതോടെ വലിയ നുഴഞ്ഞുകയറ്റവും ഭീകരാക്രമണ സാധ്യതയുമാണ് ഇല്ലാതായതെന്ന് അധികൃതര്‍ പറഞ്ഞു. പൂര്‍ത്തിയാവാത്ത നിലയില്‍ കാണപ്പെട്ട തുരങ്കത്തിനു മൂന്നടി ഉയരവും രണ്ടര അടി വീതിയുമുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ സായുധരെ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തുരങ്കം കണ്ടെത്തിയതെന്ന് ബിഎസ്എഫ് ഐജി രാം അവതാര്‍ പറഞ്ഞു. സ്ഥലത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss