|    Feb 19 Sun, 2017 5:45 pm
FLASH NEWS

അതിര്‍ത്തിയില്‍ ഏത് ഭീഷണിയും നേരിടാന്‍ തയ്യാര്‍: ബിഎസ്എഫ്

Published : 24th October 2016 | Posted By: SMR

ജമ്മു: ജമ്മുകശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താനില്‍ നിന്നുള്ള ഏതാക്രമണത്തെയും ചെറുക്കാന്‍ സൈന്യം സന്നദ്ധരാണെന്ന് അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്). കഴിഞ്ഞ 24 മണിക്കൂറില്‍ അതിര്‍ത്തി ശാന്തമാണ്.
എന്നാല്‍ ഏതു സമയത്തും ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ട്- ബി—എസ്എഫ് പശ്ചിമകമാന്‍ഡ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച കതുവ മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടന്ന ഒളിയാക്രമണത്തില്‍ പരിക്കേറ്റ ജവാന്‍ ഗുര്‍ണാം സിങിന് ആദരാഞ്ജലിയര്‍പ്പിക്കുന്ന ചടങ്ങില്‍ സംബന്ധിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ പാക് സൈന്യം പടയൊരുക്കം നടത്തുന്നതായി റിപോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഏത് അടിയന്തര സന്ദര്‍ഭവും നേരിടാന്‍ സൈന്യം തയ്യാറാണ്. പാക് സൈന്യത്തിന്റെ പിന്തുണയോടെ കഴിഞ്ഞ ദിവസം നുഴഞ്ഞുകയറാന്‍ ശ്രമിച്ച അക്രമികളെ നേരിടുന്നതില്‍ സൈന്യം സ്തുത്യര്‍ഹമായ ദൗത്യമാണ് നിര്‍വഹിച്ചത്. ബിഎസ്എഫ് ഏഴ് പാക് സൈനികരെ വെടിവച്ചിട്ടതായ വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തീര്‍ച്ചയില്ലെന്നും ഏതാനും പാക് സൈനികര്‍ വെടിയേറ്റ് വീണതായി ഉപകരണം വഴി കണ്ടെത്തിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയാല്‍ പാകിസ്താന് കനത്ത വില നല്‍കേണ്ടിവരും. നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുണ്ടാവാറുണ്ടെങ്കിലും ഉറി ആക്രമണത്തിനു ശേഷം അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം ആദ്യമാണ്. അതിന് ഇന്ത്യന്‍ സൈന്യം തക്ക മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വെടിവയ്പില്‍ പരിക്കേറ്റ ജവാന്‍ ഗുര്‍ണാം സിങിനെ എയര്‍ ആംബുലന്‍സ് വഴി ഡല്‍ഹിയിലേക്കു മാറ്റാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നെങ്കിലും അതിനിടയ്ക്ക് അദ്ദേഹം മരിക്കുകയായിരുന്നു-അരുണ്‍കുമാര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക