|    Aug 21 Mon, 2017 5:43 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ : യുദ്ധത്തിന് നാളുകള്‍ എണ്ണാന്‍ തുടങ്ങിയെന്ന് ചൈനീസ് പത്രം

Published : 10th August 2017 | Posted By: fsq

 

ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആക്രമണത്തിന് ചൈന കൗണ്ട്ഡൗണ്‍ തുടങ്ങിയതായി ചൈനീസ് മാധ്യമം. ഇന്ത്യന്‍ സൈന്യം ഇക്കാര്യം ഉള്‍ക്കൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിനു മുമ്പ് ദോക്‌ലാമില്‍നിന്നും സൈനികരെ പിന്‍വലിക്കണമെന്നും ചൈനീസ് മാധ്യമം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നു. ചൈനീസ് ഔദ്യോഗിക പത്രമായ ചൈന ഡെയ്‌ലിയാണ് റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ ഉത്തരാഖണ്ഡിലോ കാലാപാനിയിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ എന്തായിരിക്കാം ഇന്ത്യയുടെ പ്രതികരണമെന്ന് ചൈനീസ് ഉദ്യോഗസ്ഥന്‍ ആരാഞ്ഞതിനു പിന്നാലെയാണ് മുഖപ്രസംഗവുമായി ചൈന ഡെയ്‌ലി രംഗത്തെത്തിയിരിക്കുന്നത്. കൗണ്ട്ഡൗണ്‍ അവസാനിക്കുന്നതോടെ സമാധാനത്തിനുള്ള എല്ലാ സാധ്യതയും അവസാനിക്കുകയാണെന്നും പത്രം മുന്നറിയിപ്പ് നല്‍കുന്നു. തര്‍ക്കം ഏഴാമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ചിട്ടും ചൈനയുടെ മുന്നറിയിപ്പുകള്‍ ഇന്ത്യ തള്ളുകയാണെന്നും പത്രം ആരോപിക്കുന്നുണ്ട്. ദോക്‌ലാം തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് അവകാശപ്പടുന്ന ചൈന ഇന്ത്യന്‍ സൈന്യത്തോട് മേഖലയില്‍നിന്നും പിന്മാറാന്‍ നിരന്തരം ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, ദോക്‌ലാമില്‍ നിന്നും പിന്മാറി പ്രകോപനപരമായ നീക്കം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടെങ്കിലും ആവശ്യം ചൈന തള്ളുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക