അതിര്‍ത്തിയിലെ സംഘര്‍ഷം:അടിയന്തിര സാഹചര്യങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം
Published : 1st October 2016 | Posted By: mi.ptk
ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ പഞ്ചാബിലെ ആരോഗ്യവകുപ്പ് സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്കി. സംസ്ഥാന ആരോഗ്യമന്ത്രി സുര്‍ജിത് കുമാര്‍ ജ്യാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്കാന് തീരുമാനമായത്. അതിര്‍ത്തി ജില്ലകളായ അമൃത്സര്‍, ഗുര്‍ദാസ്പൂര്‍, ഫിറോസ്പൂര്‍,ഫസില്‍ക തുടങ്ങിയി മേഖലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളിലുള്ള മെഡിക്കല്‍,പാരാമെഡിക്കല്‍ ജീവനക്കാരുടെ അവധികളെല്ലാംതന്നെ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ആംബുലന്‍സുകള്‍ പ്രവര്‍ത്തന സജ്ജമാക്കിവക്കുവാനും അത്യാവശ്യ മരുന്നുകളും രക്തവും മറ്റ് അവശ്യ വസ്തുക്കളും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളെ പതിവ് യാത്രകളില്‍ നിന്ന് പിന്‍വലിച്ച് അതിര്‍ത്തികളില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ തങ്ങുന്ന ക്യാംപുകളില്‍ നിയോഗിക്കുവാനും നിര്‍ദേശമുണ്ട്.
More News…

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.