|    Jan 24 Tue, 2017 12:38 am

അതിര്‍ത്തിയിലെ ജനങ്ങള്‍ ഭീതിയില്‍; സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കി

Published : 1st October 2016 | Posted By: SMR

അര്‍ണിയ: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിനുള്ള പാകിസ്താന്റെ തിരിച്ചടി ഭയന്ന് അതിര്‍ത്തിയിലെ ജനങ്ങള്‍. അതിര്‍ത്തിയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മൂലമുള്ള ദുരിതങ്ങള്‍ ഇപ്പോള്‍തന്നെ ഇവിടുത്തെ ജനങ്ങള്‍ അനുഭവിക്കുകയാണ്. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ സന്തോഷമുണ്ടെങ്കിലും പാകിസ്താന്‍ അതിര്‍ത്തിയിലെ ജനങ്ങളെ ലക്ഷ്യം വയ്ക്കുമോയെന്ന ഭീതിയിലാണ് തങ്ങളെന്ന് അര്‍ണിയയിലെ മുന്‍ ഗ്രാമമുഖ്യന്‍ പറഞ്ഞു.
അതിര്‍ത്തിയിലെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ അധികാരികള്‍ വ്യാപകമായ സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സ്വന്തം പാര്‍പ്പിടവും കൃഷിഭൂമിയും വിട്ടുപോവാന്‍ പലരും മടിക്കുകയാണ്. ഗ്രാമീണര്‍ അധികവും കൃഷിക്കാരാണ്. രണ്ട് രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാവുമ്പോള്‍ അവരുടെ പ്രധാന വരുമാനമാര്‍ഗമാണ് നിലയ്ക്കുന്നത്. ജമ്മു ജില്ലയിലെ ആര്‍എസ് പുരയിലും ഇത് തന്നെയാണ് സ്ഥിതി. അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചാലും വിളവെടുപ്പ് കാലമായതിനാല്‍ തിരിച്ചുപോവാനാണ് പലരും ശ്രമിക്കുന്നത്. ആപല്‍ഘട്ടങ്ങളില്‍ ബാനാസിങ് സ്റ്റേഡിയത്തിലാണ് അധികൃതര്‍ സുരക്ഷ ഏര്‍പ്പാട് ചെയ്തിട്ടുള്ളത്. ഇവിടെ 1000 പേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക