|    Oct 21 Sun, 2018 8:13 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അതിര്‍ത്തിയിലെ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി സിഖ് സന്നദ്ധ പ്രവര്‍ത്തകര്‍

Published : 13th September 2017 | Posted By: fsq

 

ധക്ക: മ്യാന്‍മറില്‍ നിന്നു ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയ റോഹിന്‍ഗ്യന്‍ വംശജര്‍ക്ക് സഹായവുമായി സിഖ് സന്നദ്ധ സംഘടനയായ ഖല്‍സ എയ്ഡ്. ബംഗ്ലാദേശ് അതിര്‍ത്തിയിലെ തെക്‌നാഫില്‍ ഞായറാഴ്ച രാത്രിയോടെയാണു സംഘം എത്തിയത്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ദാരുണമാണെന്ന് ഖല്‍സ എയ്ഡ് ഡയറക്ടര്‍ അമര്‍ പ്രീത് സിങ് അറിയിച്ചു. അതിര്‍ത്തിയിലെ റോഹിന്‍ഗ്യന്‍ ക്യാംപുകളില്‍ കഴിയുന്ന 50,000 ഓളം പേര്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ക്യാംപുകളില്‍ കഴിയുന്നവര്‍ ഭക്ഷണവും കുടിവെള്ളവും പാര്‍പ്പിട സൗകര്യങ്ങളുമില്ലാതെ കഷ്ടപ്പെടുകയാണ്.  50,000 പേരെയാണ് ഒരു ക്യാംപിന് പരമാവധി ഉള്‍ക്കൊള്ളാനാവുക. എന്നാല്‍ ഒരുലക്ഷത്തിലധികം റോഹിന്‍ഗ്യര്‍ ഓരോ ക്യാംപുകളിലുമുള്ളതായും അമര്‍ പ്രീത് സിങ് പറഞ്ഞു. സംഘടനയുടെ കൂടുതല്‍ പ്രവര്‍ത്തകര്‍ സഹായവസ്തുക്കളുമായി അതിര്‍ത്തിയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss