|    Jun 18 Mon, 2018 7:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അതിര്‍ത്തിജനത ചൈനയിലേക്ക് കുടിയേറുന്നത് രാജ്യത്തിന് ഭീഷണി

Published : 2nd October 2017 | Posted By: fsq

 

ജോഷിമത് (ഉത്തരാഖണ്ഡ്): ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ രാജ്യത്തിന്റെ വിലമതിക്കാനാവാത്ത ആസ്തിയാണെന്നും രാജ്യസുരക്ഷ അപകടത്തിലാവുമെന്നതിനാല്‍ ഇവിടത്തുകാര്‍ ചൈനയിലേക്കു കുടിയേറുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ജോഷിമതിലെ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) ഫസ്റ്റ് ബറ്റാലിയന്‍ ക്യാംപില്‍ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം മലമ്പ്രദേശങ്ങളില്‍ ജീവിക്കുന്നവരില്‍ സര്‍ക്കാരിനു പൂര്‍ണ വിശ്വാസമുണ്ട്. അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചതുര്‍ദിന സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയതായിരുന്നു അദ്ദേഹം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss