|    Apr 27 Thu, 2017 6:46 am
FLASH NEWS

അതിരപ്പിള്ളി പദ്ധതി: യുഡിഎഫ് നിലപാട് ചെന്നിത്തല പ്രഖ്യാപിക്കുമെന്ന്

Published : 10th November 2016 | Posted By: SMR

ചാലക്കുടി: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് യുഡിഎഫിന്റെ നിലപാട് പ്രഖ്യാപിക്കാന്‍ സംസ്ഥാന ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല നാളെ രാവിലെ വാഴച്ചാലിലെത്തുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എബി ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏതാനും മാസം മുമ്പ് രമേശ് ചെന്നിത്തല അതിരപ്പിള്ളി മേഖലയില്‍ സന്ദര്‍ശനം നടത്തി പരിസരവാസികളും വിനോദസഞ്ചാരികളും അടക്കമുള്ള ആളുകളോട് ആശയവിനിമയം നടത്തിയിരുന്നു. യുഡിഎഫിലും കോണ്‍ഗ്രസിലും ചര്‍ച്ച ചെയ്തതിന് ശേഷം നിലപാട് പിന്നീട് അറിയിക്കാമെന്നാണ് അന്ന് ചെന്നിത്തല പറഞ്ഞത്. മാത്രമല്ല ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുമായി അദേഹം ബന്ധപ്പെട്ടിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ നടത്തിയ നയരൂപീകരണമാണ് ചെന്നിത്തല വെള്ളിയാഴ്ച പ്രഖ്യാപിക്കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു. കോ ണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ.സിജി ബാലചന്ദ്രന്‍, ബിജു കാവുങ്കല്‍, ജനതാദള്‍ ജില്ലാ സെക്രട്ടറി പിഡി നാരായണന്‍, കേരള കേണ്‍ഗ്രസ്സ് ജേക്കബ്ബ് വിഭാഗം ജില്ലാ സെക്രട്ടറി ഷാജു വടക്കന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day