|    Oct 20 Sat, 2018 5:18 am
FLASH NEWS

അതിരപ്പിള്ളി കോടനാട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി: കേന്ദ്രമന്ത്രിയുമായി ചര്‍ച്ച

Published : 8th September 2017 | Posted By: fsq

 

അങ്കമാലി: ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ നടപ്പാക്കുന്ന അതിരപ്പിള്ളി  കോടനാട് ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നസെന്റ്് എം പി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി ഫോണില്‍ ചര്‍ച്ച നടത്തി. പദ്ധതിയുടെ ഇതുവരെയുള്ള നടപടിക്രമങ്ങളുടെ പുരോഗതി ചര്‍ച്ചയില്‍ വിലയിരുത്തി. പുതിയ സ്ഥാനലബ്ധിയില്‍ കണ്ണന്താനത്തെ ഇന്നസെന്റ് അഭിനന്ദിച്ചു. കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്‍ശനില്‍ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടില്‍ കേന്ദ്ര മന്ത്രി നിര്‍ദ്ദേശിച്ച പരിഷ്‌കാരങ്ങള്‍ കൂടി വരുത്തുമെന്ന് ഇന്നസെന്റ് എം പി പറഞ്ഞു. സ്പിരിച്വല്‍  ഇക്കോ സര്‍ക്യൂട്ടുകള്‍ക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ പ്രത്യേകമായി നല്‍കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി മുന്നോട്ട് വച്ചിരുന്നു. ഇത്തരത്തിലുള്ള പരിഷ്‌കാരം വരുത്തി പുതിയ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് ഇന്നസെന്റ് അറിയിച്ചു.ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ 4 അസംബ്ലി മണ്ഡലങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയുടെ നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മുന്‍ഗാമി മഹേഷ് ശര്‍മ്മയുമായി നടത്തിയ നിരന്തര ചര്‍ച്ചകളെ തുടര്‍ന്നാണ് കേന്ദ്രാനുമതിയുടെ അവസാന ഘട്ടത്തിലേക്ക് പദ്ധതി എത്തിയത്. മലയാളിയായ കേന്ദ്ര ടൂറിസം മന്ത്രി ചുമതലയേറ്റതോടെ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്നസെന്റ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss