|    Jul 22 Sun, 2018 10:01 am
FLASH NEWS
Home   >  National   >  

‘അതിനെ നശിപ്പക്കാന്‍ ദൈവത്തിനു മാത്രമേ സാധിക്കു’; ഹരജിക്കാരനോട് സുപ്രീം കോടതി

Published : 23rd September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: രാജ്യത്തുനിന്നും കൊതുകിനെ ഇല്ലാതാക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട ഹരജിക്കാരനോട് ഞങ്ങള്‍ ദൈവങ്ങളല്ലെന്നും ദൈവത്തിനു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ തങ്ങളോട് ആവശ്യപ്പെടരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ധനേഷ് ലെഷ്ധനാണ് വേറിട്ട പരാതിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. രാജ്യത്ത് നിരവധിപേര്‍ക്ക് കൊതുകു കടിമൂലം ജീവന്‍ നഷടപെടുന്നുണ്ടെന്നും കൊതുകിനെ നിരോധിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സുപ്രിം കോടത് പുറപ്പെടുവിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാല്‍ കൊതുകിനെ നശിപ്പിക്കണം എന്ന നിയമം പാസ്സാക്കാന്‍ സാധിക്കില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഞങ്ങള്‍ക്ക് എല്ലാവരുടെയും വീട്ടില്‍ പോയി അവിടെ കൊതുകോ പാറ്റയോ ഇല്ലെന്നും ഉണ്ടെങ്കില്‍ നശിപ്പിക്കാനും പറ്റില്ല.’ ജസ്റ്റിസ് മദന്‍ ബി ലോക്കൂറും ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss