|    Jun 23 Sat, 2018 11:39 pm
FLASH NEWS

അതിക്രമിച്ചുകയറി മരം വെട്ടിനശിപ്പിച്ചു

Published : 6th May 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: വസ്തുവില്‍ അതിക്രമിച്ചു കയറി മരം വെട്ടി നശിപ്പിച്ചു. മരം വീണ് വീടിനു സാരമായ നാശനഷ്ടം ഉണ്ടായി. തിങ്കളാമുറ്റം പുന്നാട്ട് മുന്‍ ഗ്രാമപഞ്ചായത്ത് അംഗമായ ഫിലിപ്പ് ജോണിന്റെ വസ്തുവിന്റെ നടുവില്‍ നിന്ന പ്ലാവ് മരമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30ഓടെ വെട്ടിനശിപ്പിച്ചത്.സമീപത്തെ കിണറിനും വീടിനും മുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് വീടിന്റെ സ്റ്റെയര്‍കേസിന്റെ കൈവരിയും റൂഫിങ് ഷീറ്റും തകര്‍ന്നു. ഈ സമയം ഫിലിപ്പ് ജോണും ഭാര്യയും വീട്ടില്‍ ഇല്ലായിരുന്നു. സമീപവാസിയായ പറമ്പത്തൂര്‍ റെജി മാമ്മനെതിരെ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss