|    Aug 18 Fri, 2017 6:54 am
FLASH NEWS

അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന പട്ടികജാതി-വര്‍ഗ വിഭാഗത്തിനു ധനസഹായവും യാത്രാപ്പടിയും

Published : 8th August 2017 | Posted By: fsq

 

ഇടുക്കി: പട്ടികജാതിവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളിലെ ഇരകള്‍ക്ക് ആശ്വാസ ധനസഹായം ലഭിക്കുന്നതിലേക്ക് എഫ്.ഐ.ആര്‍ ചാര്‍ജ്ജിന്റെ പകര്‍പ്പ്, ജാതിസര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസറെ വിവരം അറിയിക്കണം. അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്നതും ചാര്‍ജ്ജ് ചെയ്യപ്പെടുന്നതുമായ കേസുകളുടെ അന്വേഷണം , വിചാരണ എന്നിവക്ക് പോലീസ് സ്‌റ്റേഷനിലും കോടതിയിലും ഹാജരാകുന്നതിന് ഇരയ്ക്കും ആശ്രിതര്‍ക്കും സാക്ഷികള്‍ക്കും യാത്രാപടിക്കും ദിനബത്തക്കും അര്‍ഹതയുണ്ട്. യാത്രാപടിയും ദിനബത്തയും അന്വേഷണ ഉദ്യോഗസ്ഥരായ ഡി.വൈ.എസസ്.പിമാരുടെ ഓഫീസ് വഴി വിതരണം ചെയ്യുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. എഫ്.ഐ.ആര്‍ ഘട്ടത്തില്‍ 10 ശതമാനം മുതല്‍ 50 ശതമാനം വരെയും (10,000 മുതല്‍ ഒരു ലക്ഷം രൂപ വരെ), 25 ശതമാനം മുതല്‍ 50 ശതമാനം വരെ (25,000 മുതല്‍ ഒരു ലക്ഷം രൂപ വരെ) ചാര്‍ജ്ജ് ഷീറ്റ് തയ്യാറായശേഷവും ബാക്കി തുക ശിക്ഷാവിധിക്ക് ശേഷവും ലഭിക്കും. സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെടുന്ന കേസുകളില്‍ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ 50 ശതമാനം തുക ( രണ്ട് ലക്ഷം രൂപ) ലഭിക്കുന്നതും തുടര്‍ന്ന് ചാര്‍ജ്ജ്, ശിക്ഷാവിധി ഘട്ടങ്ങളില്‍ 25 ശതമാനം വീതം ( ഒരു ലക്ഷം രൂപ വീതം) ലഭിക്കും. കൊലപാതക കേസുകളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ 50 ശതമാനവും ബാക്കി തുക ചാര്‍ജ്ജ് ഷീറ്റ് തയ്യാറായശേഷവും അനന്തരാവകാശികള്‍ക്ക് ലഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക