|    Jul 22 Sat, 2017 4:22 pm
FLASH NEWS

അതിക്രമങ്ങള്‍ക്കെതിരേ സ്ത്രീകള്‍ നിശബ്ദരാകരുത്: അജിതാ ബീഗം

Published : 14th July 2017 | Posted By: fsq

 

ചന്ദനത്തോപ്പ്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ സ്ത്രീകള്‍ നിശബ്ദരാകുന്നതുകൊണ്ടാണ് ദിനം പ്രതി കുറ്റങ്ങള്‍ വര്‍ധിച്ച് വരുന്നതെന്ന് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ എ അജിതാ ബീഗം പറഞ്ഞു. സെയ്ഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ സെമിനാറും സ്വയം പ്രതിരോധ പരിശീലനവും ചാത്തിനാംകുളം എംഎസ്എംഎച്ച്എസ്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മീഷണര്‍. പിടിഎ പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍, മാനേജര്‍ അബ്ദുല്‍ ഷെരീഫ്, ടീച്ചര്‍ ഇന്‍ചാര്‍ജ്ജ് ശ്രീലേഖ, എം ആസിഫ്, എം എസ് പ്രമോദ്‌ലാല്‍, പി ആഷിര്‍, വഹാബ് കുട്ടി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക