|    Nov 19 Mon, 2018 12:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അതിക്രമങ്ങള്‍ക്കെതിരേ കെയുഡബ്ല്യൂജെ പ്രതിഷേധ സദസ്സ്

Published : 11th November 2018 | Posted By: kasim kzm

പത്തനംതിട്ട: മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആത്മാവാണെന്നു സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍. മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരേ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീതിയില്‍ നിന്നുള്ള മോചനം മാധ്യമ പ്രവര്‍ത്തകര്‍ക്കു ലഭിക്കണം. ജനാധിപത്യത്തിന്റെ ആഴം അളക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആഴം നോക്കിയാണ്. അടിയന്തരാവസ്ഥ കാലത്തു പോലും ഇതിന്റെ ദുരവസ്ഥകള്‍ ലോകത്തെ അറിയിച്ചവരാണ് ഇവിടത്തെ മാധ്യമങ്ങളെന്നു ഹമീദ് ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും ഗുജറാത്ത് കൂട്ടക്കൊല നടന്നപ്പോഴും വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണ്. കേരളം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ ക്ഷയിക്കുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പ്രധാന പങ്കുണ്ട്. അരനൂറ്റാണ്ടായി മുന്നണി രാഷ്ട്രീയമാണ് നടക്കുന്നത്. അക്രമം നടത്താന്‍ ഒരു മതവും പഠിപ്പിക്കുന്നില്ല. സാഹോദര്യമാണ് മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ശബരിമലയില്‍ എഴുതിവച്ചിരിക്കുന്ന തത്ത്വമസി എന്ന വാചകത്തിലൂടെ സൂചിപ്പിക്കുന്നതും ഇതുതന്നെ. അയ്യപ്പന്റെ പേരിലാണ് ഇപ്പോള്‍ ആക്രമണങ്ങള്‍ നടക്കുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ആക്രമിക്കുന്നത് അയ്യപ്പനെ തന്നെയാണെന്ന് ഓര്‍ക്കണമെന്നും ഹമീദ് ചേന്ദമംഗലൂര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗീതാ സുരേഷ്, വിവിധ ട്രേഡ് യൂനിയന്‍ സര്‍വീസ് സംഘടനാ നേതാക്കളായ എ ഷംസുദ്ദീന്‍, ജി സതീഷ് കുമാര്‍, സി വി സുരേഷ്—കുമാര്‍, സുരേഷ് കുഴുവേലി, എം കെ അരവിന്ദന്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, ജില്ലാ പ്രസിഡന്റ് ബോബി എബ്രഹാം, സെക്രട്ടറി ബിജു കുര്യന്‍ സംസാരിച്ചു. പ്രതിഷേധ സദസ്സിനു മുന്നോടിയായി സെന്റ്് പീറ്റേഴ്‌സ് ജങ്ഷനില്‍ നിന്നു മാധ്യമ പ്രവര്‍ത്തകരുടെ പ്രകടനവും ഉണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss