|    Mar 28 Tue, 2017 12:09 am
FLASH NEWS

അതിക്രമം തടയാന്‍ കര്‍ശന നിര്‍ദേശം

Published : 13th October 2016 | Posted By: SMR

തിരുവനന്തപുരം: ഹര്‍ത്താലില്‍ അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വാഹന ഗതാഗതം തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കും. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനു പട്രോളിങും ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങും ഏര്‍പ്പാടാക്കും. അക്രമികള്‍ക്കെതിരേ യുക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ പോലിസിന്റെ എല്ലാ വിഭാഗങ്ങളും സുസജ്ജമായി രംഗത്തിറങ്ങണമെന്നും ഡിജിപി നിര്‍ദേശിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day