|    Jan 16 Mon, 2017 10:52 pm
FLASH NEWS

അണ്‍ എയ്ഡഡ് മേഖലയിലെ ചൂഷണം തടയുമെന്ന് വിദ്യാഭ്യാസമന്ത്രി

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ തൊഴില്‍സാഹചര്യം മെച്ചപ്പെടുത്താനും അവര്‍ക്കെതിരായ ചൂഷണം തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഈ മേഖലയിലെ അധ്യാപക-അനധ്യാപക ജീവനക്കാരെ മിനിമം വേതനത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനായി തൊഴില്‍വകുപ്പ് തയ്യാറാക്കിയ കരട് ബില്ലില്‍ വിദ്യാഭ്യാസവകുപ്പിന്റെ അഭിപ്രായം നല്‍കുന്നത് പരിശോധിച്ചുവരുകയാണെന്നും എ എന്‍ ഷംസീറിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
2007ല്‍ സംസ്ഥാനത്തെ അ ണ്‍ എയ്ഡഡ് മേഖലയെ സംബന്ധിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് നിലവിലെ വേതനം പുതുക്കിനിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് അംഗീകാരമുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകന് 7,000 രൂപയും എച്ച്എസ്എക്ക് 6,000 രൂപയും പ്രൈമറി ടീച്ചര്‍ക്ക് 5,000 രൂപയും ക്ലാര്‍ക്കിന് 4,000 രൂപയും ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് 3.500 രൂപയും മിനിമം വേതനം ഉറപ്പുനല്‍കുന്നു.
എന്നാല്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളഘടന സിബിഎസ്ഇ തന്നെ നിര്‍ണയിച്ചുനല്‍കണമെന്നും അതുവരെ പ്രൈമറി, മിഡില്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് 10,000 രൂപയും സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന് 15,000 രൂപയും സീനിയര്‍ സെക്കന്‍ഡറി അധ്യാപകന് 20,000 രൂപയും പ്രധാനാധ്യാപകര്‍ക്ക് 20,000 രൂപയ്‌ക്കൊപ്പം അധിക അലവന്‍സും അടക്കം പ്രതിമാസ ശമ്പളം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ക്ലറിക്കല്‍ സ്റ്റാഫിന് 6,000 രൂപയും ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് 4,500 രൂപയും പ്രതിമാസം ശമ്പളം നല്‍കണമെന്നും 2012 സപ്തംബര്‍ 14ലെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇഷ്ടഭാഷ പഠിക്കാനുള്ള അവസരം നിഷേധിക്കില്ല
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഭാഷ പഠിക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യമുണ്ടാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. പ്ലസ്‌വണ്‍ ക്ലാസുകളില്‍ രണ്ടാംഭാഷയായി സംസ്‌കൃതം, അറബിക്, ഉര്‍ദു എന്നിവ പഠിക്കുന്നതിന് അവസരം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പി കെ അബ്ദുറബ്ബിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 12 ഉപഭാഷകളാണ് സംസ്ഥാനത്ത് പഠിക്കാന്‍ അവസരമുള്ളതെന്ന് മറുപടിയായി മന്ത്രി പറഞ്ഞു. ഓരോ സ്‌കൂളിനും നാലു ഭാഷ തിരഞ്ഞെടുക്കാം. അതില്‍നിന്ന് ഒരു ഭാഷ ഉപഭാഷയായി കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാം. ഇഷ്ടഭാഷ അനുവദനീയമായ സ്‌കൂളില്‍ അതു പഠിക്കാനുള്ള സൗകര്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക