|    Jul 24 Mon, 2017 12:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അണ്‍ എയ്ഡഡ് കോളജുകള്‍ക്ക് നിയന്ത്രണം

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ സ്വാശ്രയ കോളജുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. എയ്ഡഡ് കോളജുകളിലും ഇനി പുതിയ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കില്ല. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ അധിക തസ്തിക സൃഷ്ടിക്കാതെ നിലവിലെ അധ്യാപകരെയും ഭൗതിക സൗകര്യവും ഉപയോഗിച്ച് പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ സാധിക്കുമെങ്കില്‍ അത്തരം അപേക്ഷകള്‍ പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
നിലവിലെ സ്വാശ്രയ കോളജുകളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം ആരംഭിച്ചവയ്ക്ക് അടുത്ത അധ്യയനവര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ നടപടിയെടുക്കും. ഈ അധ്യയനവര്‍ഷം ഡിഗ്രി പ്രവേശനം ലഭിക്കാതെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തില്‍ നിലവിലെ സ്വാശ്രയ കോളജുകളില്‍, ആവശ്യമെങ്കില്‍ 2015-16ല്‍ സര്‍വകലാശാലകള്‍ ശുപാര്‍ശ ചെയ്ത കോഴ്‌സുകള്‍ക്ക് മാത്രം അനുമതി നല്‍കുന്നത് പരിശോധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് ഇനി അണ്‍ എയ്ഡഡ് കോളജുകളും പുതിയ കോഴ്‌സുകളും അനുവദിക്കേണ്ടതില്ലെന്ന് നേരത്തെ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക