|    Nov 19 Sun, 2017 4:38 am
FLASH NEWS

അണ്‍ എയ്ഡഡ് അധ്യാപകര്‍ക്ക് തുല്യ ശമ്പളം ഉറപ്പാക്കണമെന്ന്

Published : 13th August 2017 | Posted By: fsq

 

കണ്ണൂര്‍: കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മറ്റിയുടെ അധ്യാപക സംഗമം നടത്തി. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എം ഷാജര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു. അണ്‍ എയ്ഡഡ് മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും നഴ്‌സുമാരുടെ സമര മാതൃകയില്‍ വിട്ടു വീഴ്ചയില്ലാത്ത പ്രഷോഭങ്ങളിലേക്ക് അണ്‍ എയ്ഡഡ് അധ്യാപകര്‍ വന്നാല്‍ മാനേജ്‌മെന്റിനും സര്‍ക്കാറിനും അവരെ അവഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സര്‍ക്കാര്‍ സര്‍വീസിനു തുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സമഗ്ര നിയമ നിര്‍മാണം ഉടന്‍ നടത്തുക, സിബിഎസ്ഇ ബൈലോ പ്രകാരം സര്‍ക്കാര്‍ സര്‍വീസിനു തുല്യമായ ശമ്പളവും മറ്റ് ആനുകാൂല്യങ്ങളും ലഭ്യമാക്കുക, തുല്യ ജോലിക്ക് തുല്യ വേതനമെന്ന സുപ്രിംകോടതി വിധി നടപ്പാക്കുക, കെജി സുകുമാരപിള്ള കമ്മീഷന്‍ റിപോര്‍ട്ട് അംഗീകരിച്ച് സമഗ്രമായ നിയമ നിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. കെയുഎസ്ടിഒ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു. പി പ്രീത, അനൂപ് ജോണ്‍ ഏരിമറ്റം, പി വി പ്രേമരാജന്‍, പി സി വിവേക്, ബി ഇഖ്ബാല്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക