|    Aug 18 Fri, 2017 12:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ ഒന്നിക്കുമെന്ന് തമിഴ്‌നാട് മന്ത്രിമാര്‍

Published : 13th August 2017 | Posted By: fsq

 

കോയമ്പത്തൂര്‍: അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ വൈകാതെ ഒന്നാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് തമിഴ്‌നാട് മന്ത്രിമാര്‍. മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗവും ഒ പന്നീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ഒരുമിച്ച് അഞ്ചുവര്‍ഷത്തെ ഭരണകാലാവധി പൂര്‍ത്തീകരിക്കുമെന്നും വനമന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍ വാര്‍ത്താലേഖകരോടു പറഞ്ഞു. രണ്ടുവിഭാഗങ്ങളും ഒത്തുചേര്‍ന്ന് ജയലളിതയുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുമെന്നു സഹകരണമന്ത്രി സെല്ലൂര്‍ എന്‍ രാജുവും പറഞ്ഞു. സഹോദരങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസം മാത്രമാണിതെന്നും കഴിഞ്ഞ ഏഴു മാസത്തോളമായി ഇരുവിഭാഗങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലാണെന്നും വൈകാതെ തന്നെ ഇതു സംഭവിക്കുമെന്നും ഡിണ്ടിഗല്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. ടി ടി വി ദിനകരന്‍ മുഖ്യമന്ത്രി പളനിസ്വാമിക്കെതിരേ ‘വഞ്ചിക്കുന്നവര്‍’ എന്നര്‍ഥത്തിലുള്ള പ്രയോഗം നടത്തിയത് അദ്ദേഹത്തിന്റെ നാക്കുപിഴയാണെന്നും അതു വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക